x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ത്രാ​ജി​ൽ 17 കാ​ര​ന് ദാ​രു​ണാ​ന്ത്യം; പ്ര​തി​ക​ളെ ജീ​പ്പി​ൽ കെ​ട്ടി​വ​ലി​ച്ച് പോ​ലീ​സ്, ചെ​രി​പ്പൂ​രി അ​ടി​ച്ച് ബ​ന്ധു​ക്ക​ൾ!


Published: July 21, 2026 06:14 PM IST | Updated: July 21, 2026 06:14 PM IST

മ​ഹാ​രാ​ഷ്ട്ര​യി​ലെ കാ​ത്രാ​ജി​ൽ മു​ൻ​വൈ​രാ​ഗ്യ​ത്തെ തു​ട​ർ​ന്ന് പ​തി​നേ​ഴു​കാ​ര​നാ​യ ഗ​ണേ​ഷ് ര​വീ​ന്ദ്ര മാ​ൽ​വെ എ​ന്ന കൗ​മാ​ര​ക്കാ​ര​ൻ കൊ​ല ചെ​യ്യ​പ്പെ​ട്ട സം​ഭ​വം വ​ലി​യ കോ​ലാ​ഹ​ല​ത്തി​നാ​ണ് വ​ഴി​വെ​ച്ചി​രി​ക്കു​ന്ന​ത്.

മൊ​ബൈ​ൽ ഫോ​ൺ ശ​രി​യാ​ക്കി വാ​ങ്ങാ​ൻ പോ​യ വ​ഴി​യി​ൽ കാ​ത്രാ​ജ് ക​ട്ട ഹോ​ട്ട​ലി​ന് സ​മീ​പം വെ​ച്ചാ​ണ് പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ഏ​ഴം​ഗ സം​ഘം ഗ​ണേ​ഷി​നെ ആ​യു​ധ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് വെ​ട്ടി​ക്കൊ​ന്ന​ത്.

സം​ഭ​വ​സ്ഥ​ല​ത്ത് വെ​ച്ച് ത​ന്നെ ഗു​രു​ത​ര പ​രി​ക്കേ​റ്റ കു​ട്ടി ആ​ശു​പ​ത്രി​യി​ൽ എ​ത്തു​ന്ന​തി​ന് മു​ൻ​പ് ത​ന്നെ മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി​യി​രു​ന്നു. ഭാ​ര​തി വി​ദ്യാ​പീ​ഠം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ കൊ​ല​ക്കു​റ്റ​ത്തി​നും ആ​യു​ധ നി​യ​മ​പ്ര​കാ​ര​വു​മാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള​ത്.

ഈ ​കേ​സി​ൽ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പ്ര​തി​ക​ളെ പോ​ലീ​സ് ജീ​പ്പി​ന്‍റെ ബോ​ണ​റ്റി​ൽ കെ​ട്ടി ജ​ന​ങ്ങ​ളു​ടെ മു​ന്നി​ലൂ​ടെ കൊ​ണ്ടു​പോ​യ ദൃ​ശ്യ​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ ദൃ​ശ്യ​മാ​ധ്യ​മ​ങ്ങ​ളി​ലും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലും വ​ലി​യ ച​ർ​ച്ച​യാ​യി മാ​റി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്.

ക​ന​ത്ത മ​ഴ​യ​ത്തും വ​ലി​യൊ​രു ജ​ന​ക്കൂ​ട്ടം നോ​ക്കി​നി​ൽ​ക്കെ​യാ​ണ് പോ​ലീ​സ് ഈ ​അ​പൂ​ർ​വ്വ ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. ഇ​തി​നി​ട​യി​ലെ മ​റ്റൊ​രു വീ​ഡി​യോ​യി​ൽ കൊ​ല്ല​പ്പെ​ട്ട കു​ട്ടി​യു​ടെ കു​ടും​ബാം​ഗ​മാ​യ ഒ​രു സ്ത്രീ ​പ്ര​തി​ക​ളി​ൽ ഒ​രാ​ളെ ചെ​രി​പ്പ് ഊ​രി അ​ടി​ക്കു​ന്ന​തും ചു​റ്റും നി​ൽ​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ അ​ത് നോ​ക്കി​നി​ൽ​ക്കു​ന്ന​തും വ്യ​ക്ത​മാ​ണ്.

വ​ലി​യ രീ​തി​യി​ൽ പ്ര​ച​രി​ക്കു​ന്ന ഈ ​ദൃ​ശ്യ​ങ്ങ​ളി​ലെ പോ​ലീ​സി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ച് ഔ​ദ്യോ​ഗി​ക​മാ​യ പ്ര​തി​ക​ര​ണ​ങ്ങ​ളോ വി​ശ​ദീ​ക​ര​ണ​ങ്ങ​ളോ അ​ധി​കാ​രി​ക​ളു​ടെ ഭാ​ഗ​ത്തു​നി​ന്ന് ഇ​തു​വ​രെ ഉ​ണ്ടാ​യി​ട്ടി​ല്ല.

Tags : KatrajMurder PunePolice ViralVideo MaharashtraNews JuvenileCrime

Recent News

Corehub Up