x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മനുഷ്യത്വം മരവിക്കുന്ന കാഴ്ച; മുംബൈയിൽ രണ്ടര മാസം പ്രായമുള്ള നായ്ക്കുട്ടിയെ പീഡിപ്പിച്ച നരാധമൻ പിടിയിൽ


Published: January 21, 2026 06:51 PM IST | Updated: January 21, 2026 06:51 PM IST

മും​ബൈ​യി​ലെ മ​ലാ​ഡ് ഈ​സ്റ്റി​ൽ മ​നം​മ​ടു​പ്പി​ക്കു​ന്ന ക്രൂ​ര​ത​യ്ക്കി​ര​യാ​യ നാ​യ്ക്കു​ട്ടി​യു​ടെ വാ​ർ​ത്ത ഇ​ന്ന് കേ​ര​ള​ത്തി​ലും വ​ലി​യ ച​ർ​ച്ച​ക​ൾ​ക്ക് വ​ഴി​വെ​ച്ചി​രി​ക്കു​ക​യാ​ണ്.

മ​നു​ഷ്യ മ​ന​സാ​ക്ഷി​യെ മ​ര​വി​പ്പി​ക്കു​ന്ന ഈ ​സം​ഭ​വം അ​ര​ങ്ങേ​റി​യ​ത് കു​രാ​ർ വി​ല്ലേ​ജി​ലെ ഒ​രു പൊ​തു​ശൗ​ചാ​ല​യ​ത്തി​ലാ​ണ്.

കേ​വ​ലം ര​ണ്ട​ര മാ​സം മാ​ത്രം പ്രാ​യ​മു​ള്ള മി​ണ്ടാ​പ്രാ​ണി​യോ​ട് 20 -കാ​ര​നാ​യ യു​വാ​വ് കാ​ട്ടി​യ വൈ​കൃ​ത​ങ്ങ​ൾ പു​റം​ലോ​ക​മ​റി​ഞ്ഞ​ത് 'പാ​ൽ' ഫൗ​ണ്ടേ​ഷ​ൻ എ​ന്ന മൃ​ഗ​സം​ര​ക്ഷ​ണ സം​ഘ​ട​ന​യു​ടെ ഇ​ട​പെ​ട​ലി​ലൂ​ടെ​യാ​ണ്.

നാ​യ്ക്കു​ട്ടി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ക്കു​ക​യും ക്രൂ​ര​മാ​യി മ​ർ​ദ്ദി​ക്കു​ക​യും ചെ​യ്ത പ്ര​തി​യെ നാ​ട്ടു​കാ​രും പോ​ലീ​സും ചേ​ർ​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്.

സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്നു​ള്ള ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ച്ച​തോ​ടെ സ​മൂ​ഹ​ത്തി​ന്‍റെ വി​വി​ധ കോ​ണു​ക​ളി​ൽ നി​ന്ന് ക​ടു​ത്ത പ്ര​തി​ഷേ​ധ​മാ​ണ് ഉ​യ​രു​ന്ന​ത്.

സം​ശ​യാ​സ്പ​ദ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ശൗ​ചാ​ല​യ​ത്തി​നു​ള്ളി​ൽ ക​യ​റി വാ​തി​ല​ട​ച്ച പ്ര​തി​യോ​ട് പു​റ​ത്തി​റ​ങ്ങാ​ൻ പോ​ലീ​സ് ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ആ​ദ്യം വ​ഴ​ങ്ങി​യി​ല്ല. തു​ട​ർ​ന്ന് ബ​ലം പ്ര​യോ​ഗി​ച്ച് വാ​തി​ൽ തു​റ​ന്ന​പ്പോ​ഴാ​ണ് വി​വ​രി​ക്കാ​നാ​വാ​ത്ത ക്രൂ​ര​ത​ക​ൾ​ക്ക് അ​വി​ടെ സാ​ക്ഷ്യം വ​ഹി​ക്കേ​ണ്ടി വ​ന്ന​ത്.

പി​ടി​കൂ​ടു​മ്പോ​ൾ അ​ർ​ദ്ധ​ന​ഗ്ന​നാ​യി​രു​ന്ന പ്ര​തി​യെ രോ​ഷാ​കു​ല​രാ​യ നാ​ട്ടു​കാ​രു​ടെ ഇ​ട​യി​ലൂ​ടെ​യാ​ണ് പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് കൊ​ണ്ടു​പോ​യ​ത്. ര​ക്ഷ​പ്പെ​ടു​ത്തി​യ ഉ​ട​ൻ ത​ന്നെ നാ​യ്ക്കു​ട്ടി​യെ വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി മൃ​ഗാ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു.

നി​ല​വി​ൽ ആ​ന്ത​രി​ക​മാ​യ പ​രി​ക്കു​ക​ളോ​ടെ അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ക​ഴി​യു​ന്ന നാ​യ്ക്കു​ട്ടി​യു​ടെ ജീ​വ​ൻ നി​ല​നി​ർ​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് ഡോ​ക്ട​ർ​മാ​ർ.

ഭാ​ര​തീ​യ ന്യാ​യ സം​ഹി​ത​യി​ലെ​യും മൃ​ഗ​സം​ര​ക്ഷ​ണ നി​യ​മ​ങ്ങ​ളി​ലെ​യും ക​ർ​ശ​ന​മാ​യ വ​കു​പ്പു​ക​ൾ പ്ര​കാ​ര​മാ​ണ് ഇ​യാ​ൾ​ക്കെ​തി​രെ കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

മൃ​ഗ​ങ്ങ​ളോ​ട് ഇ​ത്ത​രം നീ​ച​മാ​യ പ്ര​വൃ​ത്തി​ക​ൾ ചെ​യ്യു​ന്ന​വ​ർ​ക്ക് മാ​തൃ​കാ​പ​ര​മാ​യ ശി​ക്ഷ ന​ൽ​ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി നി​ര​വ​ധി പേ​രാ​ണ് ഇ​പ്പോ​ൾ രം​ഗ​ത്തെ​ത്തു​ന്ന​ത്.

Tags : Mumbai Malad KurarVillage Maharashtra MumbaiDiaries

Recent News

Corehub Up