x
ad
Thu, 6 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബൈക്ക് യാത്രയ്ക്കിടെ പ്രസവം; ആശുപത്രി കവാടത്തിൽ അരങ്ങേറിയത് അത്ഭുത നിമിഷങ്ങൾ!


Published: August 5, 2026 07:49 PM IST | Updated: August 5, 2026 07:49 PM IST

ബൈ​ക്കി​ൽ ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ ക​വാ​ട​ത്തി​ൽ വെ​ച്ച് യു​വ​തി പ്ര​സ​വി​ച്ച അ​വി​ശ്വ​സ​നീ​യ​മാ​യ സം​ഭ​വം വി​യ​റ്റ്‌​നാ​മി​ലെ ഭാ​യ് ന്യൂ​യെ​ൻ പ്ര​വി​ശ്യ​യി​ൽ ന​ട​ന്നു.

ക​ടു​ത്ത വ​യ​റു​വേ​ദ​ന​യെ തു​ട​ർ​ന്ന് ഭ​ർ​ത്താ​വി​നൊ​പ്പം ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ൽ ഫൂ ​ലൂ​വോ​ങ് ആ​ശു​പ​ത്രി​യി​ലേ​ക്ക് തി​രി​ഞ്ഞ ഇ​രു​പ​ത്ത​ഞ്ചു​കാ​രി​യാ​യ ഗ​ർ​ഭി​ണി​യാ​ണ് ല​ക്ഷ്യ​സ്ഥാ​ന​ത്തെ​ത്തും മു​മ്പ് കു​ഞ്ഞി​ന് ജ​ന്മം ന​ൽ​കി​യ​ത്.

ആ​ശു​പ​ത്രി ക​വാ​ട​ത്തി​ലെ​ത്തു​മ്പോ​ഴേ​ക്കും പ്ര​സ​വം പൂ​ർ​ത്തി​യാ​യി​രു​ന്നു. കു​ഞ്ഞി​ന്‍റെ പൊ​ക്കി​ൾ​ക്കൊ​ടി വേ​ർ​പെ​ടാ​ത്ത നി​ല​യി​ൽ യു​വ​തി ബൈ​ക്കി​ൽ നി​ന്നി​റ​ങ്ങു​ന്ന​ത് ക​ണ്ടു​നി​ന്ന​വ​രി​ൽ വ​ലി​യ അ​മ്പ​ര​പ്പു​ള​വാ​ക്കി.

സം​ഭ​വം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ർ​മാ​രും ന​ഴ്സു​മാ​രും ഓ​ടി​യെ​ത്തി ആ​വ​ശ്യ​മാ​യ പ​രി​ച​ര​ണ​ങ്ങ​ൾ ന​ൽ​കി. കു​ഞ്ഞി​ന് അ​ധി​ക സ​മ്മ​ർ​ദ്ദ​മേ​ൽ​ക്കാ​ത്ത വി​ധം അ​മ്മ​യെ സു​ര​ക്ഷി​ത​മാ​യി നി​ർ​ത്തി​യ ജീ​വ​ന​ക്കാ​ർ, ന​വ​ജാ​ത​ശി​ശു​വി​നെ ത​ണു​പ്പേ​ൽ​ക്കാ​ത്ത രീ​തി​യി​ൽ തു​ണി​യി​ൽ പൊ​തി​ഞ്ഞ് സൂ​ക്ഷി​ക്കു​ക​യും പൊ​ക്കി​ൾ​ക്കൊ​ടി വേ​ർ​പെ​ടു​ത്തി ഇ​രു​വ​രെ​യും ഉ​ട​ൻ ത​ന്നെ ലേ​ബ​ർ റൂ​മി​ലേ​ക്ക് മാ​റ്റു​ക​യും ചെ​യ്തു.

മാ​സം തി​ക​യാ​തെ​യു​ള്ള ജ​ന​ന​മാ​യ​തി​നാ​ൽ ഏ​ക​ദേ​ശം ര​ണ്ട് കി​ലോ​ഗ്രാം മാ​ത്ര​മാ​ണ് ആ​ൺ​കു​ഞ്ഞി​ന്‍റെ ഭാ​രം. പ്രാ​ഥ​മി​ക ശു​ശ്രൂ​ഷ​ക​ൾ​ക്കും ഹെ​പ്പ​റ്റൈ​റ്റി​സ് ബി ​വാ​ക്സി​നേ​ഷ​നും ശേ​ഷം അ​മ്മ​യു​ടെ​യും കു​ഞ്ഞി​ന്‍റെ​യും ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. എ​ങ്കി​ലും 32 ആ​ഴ്ച മാ​ത്രം വ​ള​ർ​ച്ച​യെ​ത്തി പ്ര​സ​വി​ച്ച​താ​യ​തി​നാ​ൽ കു​ഞ്ഞി​നെ നി​ല​വി​ൽ പ്ര​ത്യേ​ക നി​രീ​ക്ഷ​ണ​ത്തി​ൽ പ​രി​ച​രി​ച്ചു വ​രി​ക​യാ​ണ്.

Tags : VietnamViral MiracleBirth MotorcycleDelivery ViralNews MiracleBaby

Recent News

Corehub Up