x
ad
Thu, 6 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലി​ഫ്റ്റ് പ്ലാ​റ്റ്‌​ഫോം ശ്ര​ദ്ധി​ച്ചി​ല്ല; മും​ബൈ​യി​ൽ മ​ൾ​ട്ടി-​ലെ​വ​ൽ പാ​ർ​ക്കിം​ഗി​ൽ നി​ന്നും 25 അ​ടി താ​ഴേ​ക്ക് കാ​ർ കൂ​പ്പു​കു​ത്തി


Published: August 5, 2026 08:57 PM IST | Updated: August 5, 2026 08:57 PM IST

മും​ബൈ ചാ​ർ​ക്കോ​പ്പി​ലെ ബ​ഹു​നി​ല സൊ​സൈ​റ്റി​യി​ൽ പാ​ർ​ക്കിം​ഗ് ലി​ഫ്റ്റി​ൽ നി​ന്ന് കാ​ർ ഇ​രു​പ​ത്ത​ഞ്ച​ടി​യോ​ളം താ​ഴേ​ക്ക് പ​തി​ച്ച് ഡ്രൈ​വ​ർ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു.

കെ​ട്ടി​ട​ത്തി​ന്‍റെ ര​ണ്ടാം നി​ല​യി​ൽ നി​ന്ന് വാ​ഹ​നം പു​റ​ത്തെ​ടു​ക്കു​ന്ന​തി​നി​ടെ ലി​ഫ്റ്റി​ന്‍റെ പ്ലാ​റ്റ്‌​ഫോം യ​ഥാ​സ്ഥാ​ന​ത്ത് ഇ​ല്ലെ​ന്ന​ത് ശ്ര​ദ്ധി​ക്കാ​തെ മു​ന്നോ​ട്ടെ​ടു​ത്ത​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​യ​ത്.

താ​ഴേ​ക്ക് പ​തി​ച്ച് കാ​റി​ന് ക​ന​ത്ത നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ചെ​ങ്കി​ലും ഡ്രൈ​വ​ർ സു​ഭാ​ഷ് കു​മാ​ർ യാ​ദ​വ് വ​ലി​യ പ​രി​ക്കു​ക​ളി​ല്ലാ​തെ ത​ല​നാ​രി​ഴ​യ്ക്കാ​ണ് അ​പാ​യ​ത്തി​ൽ നി​ന്ന് ര​ക്ഷ​പെ​ട്ട​ത്.

ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച ഇ​യാ​ളു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണ്.അ​പ​ക​ട​ത്തി​ന്‍റെ ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ പ്ര​ച​രി​ച്ച​തോ​ടെ മ​ൾ​ട്ടി-​ലെ​വ​ൽ പാ​ർ​ക്കിം​ഗ് സം​വി​ധാ​ന​ങ്ങ​ളി​ലെ സു​ര​ക്ഷ​യെ​ച്ചൊ​ല്ലി വ​ലി​യ ആ​ശ​ങ്ക ഉ​യ​ർ​ന്നു​ക​ഴി​ഞ്ഞു.

Tags : MumbaiNews BreakingNews ViralVideo TrendingNow MumbaiDiaries

Recent News

Corehub Up