x
ad
Tue, 9 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ടാങ്ക് തുറന്ന വീട്ടുകാർ ഞെട്ടി; ഉള്ളിൽ ഇരുപത്തിയേഴോളം പാമ്പിൻ കുഞ്ഞുങ്ങൾ, രക്ഷകരായി വനംവകുപ്പ്


Published: June 8, 2026 10:05 PM IST | Updated: June 8, 2026 10:05 PM IST

ഹ​രി​ദ്വാ​റി​ലെ സ​രാ​യ് ഗ്രാ​മ​ത്തി​ൽ ഒ​രു വീ​ടി​ന്‍റെ വാ​ട്ട​ർ ടാ​ങ്കി​ൽ നി​ന്ന് ഇ​രു​പ​ത്തി​യേ​ഴോ​ളം പാ​മ്പി​ൻ കു​ഞ്ഞു​ങ്ങ​ളെ വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ർ സു​ര​ക്ഷി​ത​മാ​യി പി​ടി​കൂ​ടി.

വീ​ടി​നു​ള്ളി​ൽ കൂ​ട്ട​ത്തോ​ടെ പാ​മ്പു​ക​ളെ ക​ണ്ട​തി​നെ തു​ട​ർ​ന്ന് പ​രി​ഭ്രാ​ന്തി​യി​ലാ​യ വീ​ട്ടു​കാ​ർ ഉ​ട​ൻ ത​ന്നെ വ​നം​വ​കു​പ്പി​നെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

വി​വ​ര​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​രാ​യ താ​ലി​ബ്, ഭോ​ല എ​ന്നി​വ​ർ ചേ​ർ​ന്ന് ഏ​റെ ജാ​ഗ്ര​ത​യോ​ടെ​യാ​ണ് പാ​മ്പി​ൻ കു​ഞ്ഞു​ങ്ങ​ൾ​ക്ക് പ​രി​ക്കേ​ൽ​ക്കാ​തെ ടാ​ങ്കി​ൽ നി​ന്നും പു​റ​ത്തെ​ടു​ത്ത​ത്. ഈ ​ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്നു​ണ്ട്.

പാ​മ്പു​ക​ളെ എ​ല്ലാം സു​ര​ക്ഷി​ത​മാ​യി മാ​റ്റി​യെ​ങ്കി​ലും, ഒ​രു വാ​ട്ട​ർ ടാ​ങ്കി​നു​ള്ളി​ൽ എ​ങ്ങ​നെ​യാ​ണ് ഒ​രേ​സ​മ​യം ഇ​ത്ര​യ​ധി​കം പാ​മ്പി​ൻ കു​ഞ്ഞു​ങ്ങ​ൾ എ​ത്തി​യ​തെ​ന്ന ചോ​ദ്യം ഇ​പ്പോ​ഴും നി​ഗൂ​ഢ​മാ​യി തു​ട​രു​ക​യാ​ണ്.

പി​ടി​കൂ​ടി​യ​വ ന​മ്മു​ടെ നാ​ട്ടി​ൽ സാ​ധാ​ര​ണ​യാ​യി ക​ണ്ടു​വ​രു​ന്ന വി​ഷ​മി​ല്ലാ​ത്ത നീ​ർ​ക്കോ​ലി വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​താ​ണെ​ന്ന് വ​നം​വ​കു​പ്പ് സ്ഥി​രീ​ക​രി​ച്ചു. ശു​ദ്ധ​ജ​ലാ​ശ​യ​ങ്ങ​ൾ​ക്ക് സ​മീ​പം ജീ​വി​ക്കു​ന്ന ഇ​വ മ​നു​ഷ്യ​ർ​ക്ക് പൊ​തു​വെ അ​പ​ക​ട​കാ​രി​ക​ള​ല്ല.

ത​വ​ള​ക​ളും ചെ​റി​യ മീ​നു​ക​ളും ആ​ഹാ​ര​മാ​ക്കു​ന്ന ഈ ​പാ​മ്പു​ക​ൾ പ്ര​കൃ​തി​യു​ടെ സ​ന്തു​ലി​താ​വ​സ്ഥ നി​ല​നി​ർ​ത്തു​ന്ന​തി​ൽ പ്ര​ധാ​ന പ​ങ്കു​വ​ഹി​ക്കു​ന്ന​വ​യാ​ണ്. പാ​മ്പു​ക​ളെ മു​ഴു​വ​ൻ മാ​റ്റി​യ​തോ​ടെ പ്ര​ദേ​ശ​വാ​സി​ക​ൾ വ​ലി​യ ആ​ശ്വാ​സ​ത്തി​ലാ​ണ്.

 

Tags : SnakeRescue WildlifeRescue HaridwarNews AnimalRescue ShockingNews

Recent News

Corehub Up