x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അന്ന് ക്ലാസ് മുറിയിൽ ഗുരുനാഥൻ, ഇന്ന് ക്ലിനിക്കിൽ രോഗി; ഒരു ഡോക്ടറുടെ ജീവിതത്തിലെ അവിസ്മരണീയ നിമിഷം


Published: March 19, 2026 05:56 PM IST | Updated: March 19, 2026 05:56 PM IST

വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം ത​ന്‍റെ ഗു​രു​നാ​ഥ​നെ ഒ​രു രോ​ഗി​യു​ടെ രൂ​പ​ത്തി​ൽ ത​ന്‍റെ ക്ലി​നി​ക്കി​ൽ ക​ണ്ടു​മു​ട്ടി​യ ഡോ​ക്ട​ർ പ്ര​തി​ഭ നി​ഖ​ർ ജു​നേ​ജ​യു​ടെ ഹൃ​ദ​യ​സ്പ​ർ​ശി​യാ​യ അ​നു​ഭ​വ​മാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ത​രം​ഗ​മാ​കു​ന്ന​ത്.

ഗു​ജ​റാ​ത്തി​ലെ ജാം​ന​ഗ​റി​ലു​ള്ള എം​പി ഷാ ​മെ​ഡി​ക്ക​ൽ കോ​ളേ​ജി​ലെ ഫോ​റ​ൻ​സി​ക് മെ​ഡി​സി​ൻ വി​ഭാ​ഗം മേ​ധാ​വി​യാ​യി​രു​ന്ന ഡോ​ക്ട​ർ ബി.​ഡി. ഗു​പ്ത​യാ​ണ്, ഒ​രി​ക്ക​ൽ ത​ന്‍റെ മു​ൻ​പി​ൽ അ​റി​വ് തേ​ടി​യി​രു​ന്ന ശി​ഷ്യ​യു​ടെ അ​രി​കി​ലേ​ക്ക് ഇ​ന്ന് ചി​കി​ത്സ തേ​ടി​യെ​ത്തി​യ​ത്.

മെ​ഡി​ക്ക​ൽ പ​ഠ​ന​കാ​ല​ത്ത് ത​നി​ക്ക് വ​ഴി​കാ​ട്ടി​യാ​യ അ​ധ്യാ​പ​ക​ൻ ത​ന്നെ വി​ശ്വ​സി​ച്ച് ചി​കി​ത്സ​യ്ക്കാ​യി എ​ത്തി​യ​ത് ഒ​രു ഡോ​ക്ട​ർ എ​ന്ന നി​ല​യി​ൽ ത​നി​ക്ക് ല​ഭി​ക്കാ​വു​ന്ന ഏ​റ്റ​വും വ​ലി​യ അം​ഗീ​കാ​ര​മാ​ണെ​ന്ന് ഡോ​ക്ട​ർ പ്ര​തി​ഭ കു​റി​ച്ചു.

ക്ലി​നി​ക്കി​ലെ തി​ര​ക്കി​ട്ട ഒ​രു സാ​ധാ​ര​ണ ദി​വ​സ​മാ​യി​രു​ന്നു അ​തെ​ങ്കി​ലും ഡോ​ക്ട​ർ ബി.​ഡി. ഗു​പ്ത​യു​ടെ വ​ര​വ് ആ ​നി​മി​ഷ​ത്തെ ഏ​റെ വൈ​കാ​രി​ക​മാ​ക്കി മാ​റ്റി.

ത​ന്നെ ഇ​ത്ര​ത്തോ​ളം വ​ള​ർ​ത്തി​യെ​ടു​ത്ത കൈ​ക​ൾ​ക്ക് മു​ന്നി​ൽ ഇ​ന്ന് ത​ന്‍റെ അ​റി​വ് പ്ര​യോ​ഗി​ക്കാ​ൻ സാ​ധി​ച്ച​ത് ഒ​രു നി​യോ​ഗ​മാ​യാ​ണ് അ​വ​ർ കാ​ണു​ന്ന​ത്.

ഗു​രു​വി​നെ ചി​കി​ത്സി​ക്കാ​ൻ സാ​ധി​ച്ച​തി​ലൂ​ടെ ത​ന്‍റെ ക​രി​യ​ർ ഒ​രു പൂ​ർ​ണ​ത​യി​ൽ എ​ത്തി​യെ​ന്നും, അ​ധ്യാ​പ​ക​ർ ന​ൽ​കു​ന്ന ഇ​ത്ത​രം വി​ശ്വാ​സ​മാ​ണ് വൈ​ദ്യ​ശാ​സ്ത്രം ഒ​രു തൊ​ഴി​ലി​ന​പ്പു​റം വ​ലി​യൊ​രു ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണെ​ന്ന് ത​ന്നെ ഓ​ർ​മ്മി​പ്പി​ക്കു​ന്ന​തെ​ന്നും അ​വ​ർ ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ പ​ങ്കു​വെ​ച്ച കു​റി​പ്പി​ൽ പ​റ​യു​ന്നു.

ഈ ​അ​പൂ​ർ​വ്വ നി​മി​ഷം പ​ങ്കു​വെ​ച്ചു​കൊ​ണ്ട് ഡോ​ക്ട​ർ പ്ര​തി​ഭ കു​റി​ച്ച വാ​ക്കു​ക​ൾ ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ളു​ടെ ശ്ര​ദ്ധ​യാ​ക​ർ​ഷി​ച്ചു.

ഗു​രു​ശി​ഷ്യ ബ​ന്ധ​ത്തി​ന്‍റെ പ​വി​ത്ര​ത​യെ കു​റി​ച്ചും പ​ഴ​യ ത​ല​മു​റ​യി​ലെ അ​ധ്യാ​പ​ക​ർ പു​തി​യ ത​ല​മു​റ​യി​ലെ ഡോ​ക്ട​ർ​മാ​രി​ൽ അ​ർ​പ്പി​ക്കു​ന്ന വി​ശ്വാ​സ​ത്തെ കു​റി​ച്ചും നി​ര​വ​ധി പേ​ർ പോ​സ്റ്റി​ന് താ​ഴെ ക​മ​ന്‍റു​ക​ൾ രേ​ഖ​പ്പെ​ടു​ത്തി.

ഒ​രി​ക്ക​ൽ ന​മ്മെ പ​ഠി​പ്പി​ച്ച​വ​ർ​ക്ക് മു​ന്നി​ൽ അ​വ​ർ​ക്ക് മ​രു​ന്ന് എ​ങ്ങ​നെ ക​ഴി​ക്ക​ണം എ​ന്ന് പ​റ​ഞ്ഞു കൊ​ടു​ക്കേ​ണ്ടി വ​രു​ന്ന സാ​ഹ​ച​ര്യം ഒ​രു ഡോ​ക്ട​റെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം അ​ഭി​മാ​ന​വും ഒ​പ്പം വി​ന​യ​വും തോ​ന്നി​ക്കു​ന്ന നി​മി​ഷ​മാ​ണെ​ന്നാ​യി​രു​ന്നു പ​ല​രു​ടെ​യും അ​ഭി​പ്രാ​യം.

വി​ര​മി​ച്ച ശേ​ഷം ത​ന്‍റെ ശി​ഷ്യ​യു​ടെ ക​ഴി​വി​ലും അ​റി​വി​ലും വി​ശ്വ​സി​ച്ച് അ​വി​ടെ​യെ​ത്തി​യ ഡോ​ക്ട​ർ ബി.​ഡി. ഗു​പ്ത​യു​ടെ മാ​തൃ​ക​യും ഏ​റെ പ്ര​ശം​സി​ക്ക​പ്പെ​ടു​ന്നു.

Tags : DoctorLife GuruShishya EmotionalMoment MedicalCollege Inspiration

Recent News

Corehub Up