ഐപിഎൽ 2026-ൽ മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർ കിങ്‌സും തമ്മിലുള്ള ആവേശകരമായ മത്സരത്തിനിടെ മിച്ചൽ സാന്‍റ്നർ പുറത്തെടുത്ത അപ്രതീക്ഷിത ബൗളിംഗ് പ്രകടനം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.
സാധാരണയായി സ്പിൻ ബൗളിംഗിലൂടെ ബാറ്റ്‌സ്മാന്മാരെ വട്ടം കറക്കാറുള്ള സാന്‍റ്നർ, വേഗത്തിലുള്ള ഒരു ബൗൺസറിലൂടെയാണ് എല്ലാവരെയും അത്ഭുതപ്പെടുത്തിയത്.
സർഫറാസ് ഖാൻ പുറത്തായതിന് പിന്നാലെ ക്രീസിലെത്തിയ ശിവം ദുബെയെ നേരിടാൻ സാന്‍റ്നർ തിരഞ്ഞെടുത്ത ഈ തന്ത്രം അപ്രതീക്ഷിതായിരുന്നു.
ദുബെ അല്പം ഒന്ന് അമ്പരന്നെങ്കിലും, പന്ത് പ്രതിരോധിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. സ്പിന്നർമാർ ഇത്തരം ബൗൺസറുകൾ പരീക്ഷിക്കുന്നത് അപൂർവ്വമായതിനാൽ തന്നെ, ക്രുനാൽ പാണ്ഡ്യയുടെ ശൈലിയാണ് സാന്‍റ്നർ അനുകരിച്ചതെന്നാണ് ആരാധകരുടെ പക്ഷം.
സാന്‍റ്നറിനെ ക്രുനാൽ പാണ്ഡ്യയുടെ 'മറ്റൊരു സഹോദരൻ' എന്ന് വിശേഷിപ്പിക്കുന്ന ട്രോളുകളും കമന്‍റുകളുമാണ് ഇപ്പോൾ ഇന്‍റർനെറ്റിൽ വൈറലാകുന്നത്.
പരിക്കുകാരണം കളിക്കളത്തിൽ നിന്ന് വിട്ടുനിൽക്കുന്ന രോഹിത് ശർമ്മ ഡഗ്-ഔട്ടിലിരുന്ന് ഈ നിമിഷം ആസ്വദിക്കുന്നതും ക്യാമറക്കണ്ണുകളിൽ പതിഞ്ഞു.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാൻ ഇറങ്ങിയ ചെന്നൈ സൂപ്പർ കിങ്‌സ്, നിശ്ചിത 10 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 207 എന്ന മികച്ച സ്കോറാണ് പടുത്തുയർത്തിയത്. സഞ്ജു സാംസണിന്‍റെ മിന്നും സെഞ്ച്വറിയിയാണ് ചെന്നൈയ്ക്ക് കരുത്തായത്.
Tags : IPL2026 MIvsCSK CricketNews IndianPremierLeague MumbaiIndians