x
ad
Sat, 14 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജി​മ്മി​ൽ പോ​കാ​ൻ മ​ടി​യു​ള്ള​വ​ർ​ക്കാ​യി ഇ​നി ജിം ​വീ​ടു​മു​റ്റ​ത്ത് എ​ത്തും!

വെബ്ഡെസ്ക്
Published: November 14, 2026 03:27 PM IST | Updated: November 14, 2026 03:27 PM IST

പ്രതീകാത്മക ചിത്രം

 

ജി​മ്മി​ൽ പോ​കാ​ൻ സ​മ​യം ഇ​ല്ലേ? ബെം​ഗ​ളൂ​രു​വി​ലെ ട്രാ​ഫി​ക്കി​ൽ കു​രു​ങ്ങി മ​ടു​ത്തോ? ഇ​നി ആ ​പ്ര​ശ്നം തീ​ർ​ന്നു!​ര​ണ്ട് യു​വ ഫി​റ്റ്ന​സ് ട്രെ​യി​ന​ർ​മാ​ർ ഇ​ന്ത്യ​യി​ൽ ആ​ദ്യ​മാ​യി ഒ​രു മൊ​ബൈ​ൽ ജിം ​കൊ​ണ്ടു​വ​ന്നി​രി​ക്കു​ക​യാ​ണ് - Unleash 45!റി​ത്വി​ക് രാ​ധാ​കൃ​ഷ്ണ​നും ഭൂ​മി​ക ജ​യ​ന്ന​യു​മാ​ണ് ഈ ​ആ​ശ​യ​ത്തി​ന് പി​ന്നി​ൽ.

ഒ​രു പ​ഴ​യ മാ​രു​തി ഈ​ക്കോ വാ​ൻ വാ​ങ്ങി, അ​തി​ന്‍റെ സീ​റ്റു​ക​ൾ എ​ല്ലാം എ​ടു​ത്ത് മാ​റ്റി, ഉ​ള്ളി​ൽ മു​ഴു​വ​ൻ ജിം ​ആ​ക്കി മാ​റ്റി​യി​രി​ക്കു​ക​യാ​ണ്.
ഡം​ബെ​ൽ​സ്, കെ​റ്റി​ൽ​ബെ​ൽ​സ്, സ്ലാം ​ബോ​ളു​ക​ൾ, ബാ​റ്റി​ൽ റോ​പ്സ്, റെ​സി​സ്റ്റ​ൻ​സ് ബാ​ൻ​ഡ്സ്... ഒ​രു ജി​മ്മി​ൽ വേ​ണ്ട​തെ​ല്ലാം ഈ ​ചെ​റി​യ വാ​നി​നു​ള്ളി​ൽ ഉ​ണ്ട്! വെ​റും നാ​ലു മു​ത​ൽ അ​ഞ്ച് ല​ക്ഷം രൂ​പ ചെ​ല​വി​ൽ അ​വ​ർ ത​ന്നെ പൈ​സ മു​ട​ക്കി ഉ​ണ്ടാ​ക്കി​യ​താ​ണ് ഇ​ത്.

നി​ങ്ങ​ൾ ജി​മ്മി​ലേ​ക്ക് പോ​കേ​ണ്ട. ജിം ​നി​ങ്ങ​ളു​ടെ അ​പ്പാ​ർ​ട്ട്മെ​ന്‍റി​ലോ വീ​ട്ടു​മു​റ്റ​ത്തോ ഓ​ഫീ​സി​ലോ എ​ത്തും! വാ​ൻ അ​വി​ടെ കൊ​ണ്ടു​വ​ന്ന്, സാ​ധ​ന​ങ്ങ​ൾ എ​ടു​ത്ത് വെ​ച്ച് 45 മി​നി​റ്റ് ഗ്രൂ​പ്പ് വ​ർ​ക്ക്ഔ​ട്ട് ന​ട​ത്തും. അ​താ​ണ് 'Unleash 45' എ​ന്ന പേ​രി​ന്‍റെ അ​ർ​ത്ഥ​വും.
2024 ൽ ​അ​പ്പാ​ർ​ട്ട്മെ​ന്‍റു​ക​ളി​ൽ ഫി​റ്റ്ന​സ് ക്ലാ​സ് എ​ടു​ത്തു തു​ട​ങ്ങി​യ​പ്പോ​ഴാ​ണ് അ​വ​ർ​ക്ക് ഈ ​ഐ​ഡി​യ തോ​ന്നി​യ​ത്. യൂ​റോ​പ്പി​ൽ ഇ​തു​പോ​ലെ മൊ​ബൈ​ൽ ജി​മ്മു​ക​ൾ ക​ണ്ടി​ട്ടു​ണ്ട്, അ​ത് ഇ​ന്ത്യ​യി​ൽ പ​രീ​ക്ഷി​ക്കാം എ​ന്ന് ക​രു​തി.​ഇ​പ്പോ​ൾ​അ​ഞ്ച്പേ​രി​ൽ നി​ന്ന് തു​ട​ങ്ങി 80,100 പേ​രാ​യി അ​വ​രു​ടെ ക്ല​യ​ന്‍റ​സ്. ഇ​നി കേ​ര​ള​ത്തി​ലേ​ക്കും കൊ​ൽ​ക്ക​ത്ത​യി​ലേ​ക്കും വ​രാ​ൻ പ്ലാ​ൻ ഉ​ണ്ടെ​ന്ന് അ​വ​ർ പ​റ​യു​ന്നു.​ജി​മ്മി​ൽ പോ​കാ​ൻ മ​ടി​യു​ള്ള​വ​ർ​ക്ക് ഇ​തി​ലും ന​ല്ലൊ​രു അ​വ​സ​രം ഇ​ല്ല!

Tags : fitness story

Recent News

Corehub Up