പ്രതീകാത്മക ചിത്രം
ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചചെയ്യുന്ന വിഷയം ഏതാണന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേ ഉളളൂ. ബ്രെയിൻ സ്റ്റാകിംഗ്.
ഇതെന്താണ്?നമ്മൾ ബാങ്കിൽ പണം കൊണ്ടുപോയി ഇടുന്ന പോലെ, നമ്മുടെ തലച്ചോറിനെ കൊണ്ടുപോയി ഫോണിൽ ഇടുന്നതാണ് . നമ്മൾ എന്താണ് ചെയ്യുന്നത്?രാവിലെ കണ്ണ് തുറന്നാൽ ഉടനെ ഫോൺ എടുക്കും. ബാത്റൂമിൽ ഫോൺ, ഭക്ഷണം കഴിക്കുമ്പോൾ ഫോൺ, ബസിൽ ഫോൺ, രാത്രി ഉറങ്ങാൻ കിടക്കുമ്പോഴും ഫോൺ.
റീൽസ്... ഒരു റീൽ കഴിഞ്ഞാൽ അടുത്തത്, അടുത്തത്, ഒരു മണിക്കൂർ, രണ്ട് മണിക്കൂർ പോകുന്നത് അറിയില്ല.ഒടുവിൽ ഫോൺ താഴെ വെക്കുമ്പോൾ തലയ്ക്ക് ഭാരം. എന്തെങ്കിലും പുതിയത് പഠിച്ചോ? ഇല്ല. എന്ത് റീൽസ് കണ്ടു എന്ന് ഓർമ്മയുണ്ടോ? അതുമില്ല.നമ്മുടെ വിലപ്പെട്ട സമയവും ബുദ്ധിയും നമ്മൾ വെറുതെ പാഴാക്കുകയാണ്. ഇതിനാണ് ബ്രെയിൻ സ്റ്റാകിംഗ് എന്ന് പറയുന്നത്.
ഇത് നമ്മളെ എങ്ങനെ ബാധിക്കുന്നു?പഠിക്കാൻ കഴിയുന്നില്ല: അഞ്ച് മിനിറ്റ് പുസ്തകം വായിച്ചാൽ തന്നെ ശ്രദ്ധ പോകുന്നു. ഫോൺ എടുക്കാൻ തോന്നുന്നു.എപ്പോഴും ബോറടി. എത്ര റീൽസ് കണ്ടാലും ബോറടി മാറുന്നില്ല. മനസ്സിന് ഒരു സന്തോഷവും ഇല്ല.ഉറക്കം പോകുന്നു: രാത്രി ഉറക്കം കുറയുന്നു. തലേന്ന് കണ്ട കാര്യങ്ങൾ തന്നെ മനസ്സിൽ ഓടിക്കൊണ്ടിരിക്കും.സംസാരം കുറയുന്നു: വീട്ടിൽ അച്ഛനോടും അമ്മയോടും സുഹൃത്തുക്കളോടും സംസാരിക്കാൻ സമയം ഇല്ലാതാകുന്നു.ഇതിൽ നിന്ന് രക്ഷപ്പെടാൻ എന്ത് ചെയ്യണം?ഇത് വലിയ ബുദ്ധിമുട്ടുള്ള കാര്യമല്ല. ചെറിയ ശീലങ്ങൾ മാറ്റിയാൽ മതി.
ആദ്യം, ഫോണിന് വിശ്രമം കൊടുക്കുക.
ദിവസത്തിൽ ഒരു മണിക്കൂർ ഫോൺ തൊടാതിരിക്കുക. രാവിലെ എഴുന്നേറ്റ ഉടനെ ഒരു മണിക്കൂർ ഫോൺ നോക്കരുത്. രാത്രി കിടക്കുന്നതിന് ഒരു മണിക്കൂർ മുൻപ് ഫോൺ മാറ്റി വെക്കുക.
രണ്ടാമത്,ഒരു ജോലി മാത്രം ചെയ്യുക.
ഭക്ഷണം കഴിക്കുമ്പോൾ ഭക്ഷണം മാത്രം. പഠിക്കുമ്പോൾ പഠനം മാത്രം. രണ്ട് കാര്യങ്ങൾ ഒരുമിച്ച് ചെയ്യരുത്.
മൂന്നാമത് ,പുറത്തിറങ്ങി നടക്കുക.
വൈകുന്നേരം അര മണിക്കൂർ പുറത്തിറങ്ങി നടക്കുക. ആകാശം നോക്കുക. കാറ്റ് കൊള്ളുക. ഒരു സുഹൃത്തിനോട് നേരിട്ട് സംസാരിക്കുക.
നാലാമത് ,ചെറിയ സന്തോഷങ്ങൾ കണ്ടെത്തുക.
ഒരു പുസ്തകം വായിക്കുക, ഒരു പാട്ട് പാടുക, ചെടിക്ക് വെള്ളം ഒഴിക്കുക. ഫോണില്ലാതെയും സന്തോഷമുണ്ടെന്ന് മനസിലാക്കുക.നമ്മുടെ ബുദ്ധി ബാങ്കിൽ പൂട്ടി വെക്കാനുള്ളതല്ല. അത് ഉപയോഗിക്കാനുള്ളതാണ്. ചിന്തിക്കാനുള്ളതാണ്, സ്വപ്നം കാണാനുള്ളതാണ്.ഇന്ന് തന്നെ നിങ്ങളുടെ ബ്രെയിൻ അൺസ്റ്റാക് ചെയ്യൂ