x
ad
Thu, 12 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ഴ​യ ത​യ്യ​ൽ മെ​ഷീ​നി​ൽ തു​ന്നി​യ​ത് സ്വ​പ്ന​ങ്ങ​ൾ; ഇ​ന്ന് 22ാം വ​യ​സി​ൽ ല​ക്ഷ​ങ്ങ​ൾ കൊ​യ്ത് ഈ ​മ​ല​യാ​ളി പെ​ൺ​കു​ട്ടി

വെബ്ഡെസ്ക്
Published: November 12, 2026 11:17 AM IST | Updated: November 12, 2026 11:17 AM IST

കൃ​ഷ്ണ​പ്രി​യ

ഒ​രു കൊ​ച്ചു വീ​ട്. അ​തി​ൽ പ​ഴ​യൊ​രു ത​യ്യ​ൽ മെ​ഷീ​ൻ. ഡി​സ്പ്ലേ പൊ​ട്ടി​യ ഒ​രു മൊ​ബൈ​ൽ ഫോ​ൺ. 18 വ​യ​സ്സു​ള്ള ഒ​രു പെ​ൺ​കു​ട്ടി​യു​ടെ ക​യ്യി​ൽ അ​ന്നു​ണ്ടാ​യി​രു​ന്ന​ത് ഇ​ത്ര​മാ​ത്രം.​പ​ല​രും അ​വ​ളു​ടെ ക​ഴി​വി​നെ പ​രി​ഹ​സി​ച്ചു. "ഇ​തൊ​ക്കെ കൊ​ണ്ട് എ​ന്താ​കാ​ൻ" എ​ന്ന് സം​ശ​യി​ച്ചു.​പ​ക്ഷെ ആ ​പെ​ൺ​കു​ട്ടി ആ ​പ​രി​ഹാ​സ​ങ്ങ​ളെ​യെ​ല്ലാം ത​ന്‍റെ വി​ജ​യ​ത്തി​ന്‍റെ​ച​വി​ട്ടു​പ​ടി​യാ​ക്കി.

പേ​ര് - കൃ​ഷ്ണ​പ്രി​യ.​ഇ​ന്ന് കൃ​ഷ്ണ​പ്രി​യ കേ​ര​ള​ത്തി​ലെ യു​വ സം​രം​ഭ​ക​ർ​ക്ക് ഒ​രു പ്ര​ചോ​ദ​ന​മാ​ണ്.
തു​ട​ക്കം ഇ​ങ്ങ​നെ
ത​ന്‍റെ 18 ാം വ​യ​സ്സി​ലാ​ണ് കൃ​ഷ്ണ​പ്രി​യ 'ക​സ്റ്റം ബൈ ​ഇ​ഷ്നം' (Custom by Ishnam) എ​ന്ന പേ​രി​ൽ ഒ​രു ഇ​ൻ​സ്റ്റ​ഗ്രാം പേ​ജ് തു​ട​ങ്ങു​ന്ന​ത്. ക​യ്യി​ൽ വ​ലി​യ മൂ​ല​ധ​ന​മൊ​ന്നും ഇ​ല്ലാ​യി​രു​ന്നു. ത​ന്‍റെ ക്രി​യേ​റ്റി​വി​റ്റി മാ​ത്ര​മാ​യി​രു​ന്നു മൂ​ല​ധ​നം.​രാ​ത്രി ഉ​റ​ക്കം ക​ള​ഞ്ഞ് അ​വ​ൾ ഗൗ​ണു​ക​ൾ ഡി​സൈ​ൻ ചെ​യ്തു. ഓ​രോ തു​ന്ന​ലി​ലും അ​വ​ൾ ത​ന്‍റെ സ്വ​പ്നം തു​ന്നി​ച്ചേ​ർ​ത്തു.

സോ​ഷ്യ​ൽ മീ​ഡി​യ ഏ​റ്റെ​ടു​ത്ത ഡി​സൈ​നു​ക​ൾ
കൃ​ഷ്ണ​പ്രി​യ ഡി​സൈ​ൻ ചെ​യ്യു​ന്ന മ​നോ​ഹ​ര​മാ​യ ഗൗ​ണു​ക​ളു​ടെ ചി​ത്ര​ങ്ങ​ൾ പ​തി​യെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി.​നി​ങ്ങ​ൾ ഈ ​ഫോ​ട്ടോ​യി​ൽ കാ​ണു​ന്ന നീ​ല ഗൗ​ൺ പോ​ലെ, ഓ​രോ ഡ്രെ​സ്സി​നും ഒ​രു ക​ഥ​യു​ണ്ട്. പ​ഴ​യ ത​യ്യ​ൽ മെ​ഷീ​നി​ൽ നി​ന്ന് ഇ​ത്ര​യും മ​നോ​ഹ​ര​മാ​യ വ​സ്ത്ര​ങ്ങ​ൾ എ​ങ്ങ​നെ ഉ​ണ്ടാ​കു​ന്നു എ​ന്ന് ക​ണ്ട് ആ​ളു​ക​ൾ അ​മ്പ​ര​ന്നു.​ഇ​ന്ന് അ​വ​ളു​ടെ ഡി​സൈ​നു​ക​ൾ​ക്കാ​യി കേ​ര​ള​ത്തി​ന് അ​ക​ത്തും പു​റ​ത്തും നി​ന്ന് നി​ര​വ​ധി പേ​രാ​ണ് എ​ത്തു​ന്ന​ത്.
ഒ​രു കൊ​ച്ചു വീ​ട്ടി​ൽ തു​ട​ങ്ങി​യ സം​രം​ഭം ഇ​ന്ന് ല​ക്ഷ​ങ്ങ​ൾ വ​രു​മാ​ന​മു​ള്ള ഒ​രു ഫാ​ഷ​ൻ ബ്രാ​ൻ​ഡാ​യി മാ​റി​യി​രി​ക്കു​ന്നു.
ഈ ​ക​ഥ ന​മ്മെ പ​ഠി​പ്പി​ക്കു​ന​ന്ന​ത്
ക്യ​ഷ്ണ​പ്രി​യ​യു​ടെ ക​ഥ പ​റ​യു​ന്ന​ത് ഒ​ന്നാ​ണ് - ക​ഠി​നാ​ധ്വാ​ന​വും ല​ക്ഷ്യ​ബോ​ധ​വും ഉ​ണ്ടെ​ങ്കി​ൽ ഏ​ത് പ്ര​തി​സ​ന്ധി​യെ​യും വി​ജ​യ​ത്തി​ലേ​ക്കു​ള്ള ച​വി​ട്ടു​പ​ടി​യാ​ക്കാം.22-ാം വ​യ​സി​ൽ ഒ​രു ഫാ​ഷ​ൻ സാ​മ്രാ​ജ്യ​ത്തി​ന്‍റെ അ​ടി​ത്ത​റ പാ​കി​യ ഈ ​പെ​ൺ​കു​ട്ടി, സ്വ​പ്നം കാ​ണു​ന്ന ഓ​രോ പെ​ൺ​കു​ട്ടി​ക്കും ഒ​രു പ്ര​ചോ​ദ​ന​മാ​ണ്

Tags : Stiching Girl

Recent News

Corehub Up