മുഹമ്മദ് റിസ്വാൻ
മലയാളിക്ക് അഭിമാനമായി വീണ്ടും ഒരു ലോക റിക്കാർഡ്!മലപ്പുറം അരീക്കോട് സ്വദേശി മുഹമ്മദ് റിസ്വാൻ ആണ് ഇൻസ്റ്റാഗ്രാമിന്റെ ഏറ്റവും വലിയ പുരസ്കാരമായ 'Instagram Rings Award 2026' നേടിയിരിക്കുന്നത്.
ലോകം മുഴുവൻ ഉള്ള ആളുകളിൽ നിന്ന് തിരഞ്ഞെടുത്ത 25 പേരിൽ ഒരാളായാണ് റിസ്വാൻ തിരഞ്ഞെടുക്കപ്പെട്ടത്. ഇന്ത്യയിൽ നിന്ന് ഈ പുരസ്കാരം നേടിയത് വെറും രണ്ട് പേർ മാത്രം - റിസ്വാനും ഒരു മോഡലും. ലോക ഫുട്ബോൾ താരം എർലിംഗ് ഹാലണ്ടിനൊപ്പമാണ് നമ്മുടെ മലപ്പുറത്തുകാരൻ ഈ ലിസ്റ്റിൽ ഇടം പിടിച്ചത്!
ഫോളോവേഴ്സിന്റെ എണ്ണം നോക്കാതെ, ഒറിജിനാലിറ്റിയും ക്രിയേറ്റിവിറ്റിയും കൊണ്ട് ലോകത്തെ ഞെട്ടിച്ച ക്രിയേറ്റർമാർക്ക് ഇൻസ്റ്റഗ്രാം നൽകുന്ന ആഗോള പുരസ്കാരമാണിത്. വിജയികൾക്ക് ഇൻസ്റ്റഗ്രാമിന്റെ പ്രത്യേക സ്വർണ്ണ നിറത്തിലുള്ള റിംഗ് ലഭിക്കും
അവാർഡ് ജഡ്ജ് ചെയ്തത് 14 അംഗ ജൂറിയാണ്.60 കോടി പേർ കണ്ട ആ ഒരു റീലാണ് റിസ്വാനെ ലോക പ്രശസ്തനാക്കിയത് .
2023 നവംബറിൽ കേരളാംകുണ്ട് വെള്ളച്ചാട്ടത്തിൽ വെച്ച് എടുത്ത ഒരു എട്ടു സെക്കന്റ് വീഡിയോ ആണ്. വെള്ളച്ചാട്ടത്തിലേക്ക് പന്ത് തട്ടി, അത് വെള്ളത്തിനുള്ളിലൂടെ മറഞ്ഞു പോകുന്നതുപോലെ തോന്നിക്കുന്ന മാജിക്കൽ കിക്ക്.ആ വീഡിയോ 60 കോടിയിലധികം പേർ കണ്ടു!
ലോകത്ത് ഏറ്റവും കൂടുതൽ കണ്ട ഇൻസ്റ്റഗ്രാം റീൽ എന്ന ഗിന്നസ് റിക്കാർഡ് 2024 ൽ ഈ വീഡിയോ നേടി.
മാങ്കാവ് ഗ്രാമത്തിലെ ഒരു സാധാരണകാരന്റെ മകനായ റിസ്വാൻ, ചെറുപ്പത്തിൽ കൈ ഒടിഞ്ഞ് ഫുട്ബോൾ നിർത്തേണ്ടി വന്നതാണ്. പിന്നീട് YouTube ൽ വീഡിയോ കണ്ട് സ്വയം ഫ്രീസ്റ്റൈൽ പഠിക്കുകയായിരുന്നു. ഇന്ന് ഇൻസ്റ്റഗ്രാമിൽ 2.7 മില്യൺ ഫോളോവേഴ്സ്!