കോ​ട്ട​യം വ​ലി​യപ​ള്ളി​ പെരുന്നാളും ച​തു​ശ​തോ​ത്ത​ര പ​ഞ്ച​സ​പ്ത​തി ആ​ഘോ​ഷ​ങ്ങളുടെ ഉ​ദ്ഘാ​ട​ന​വും
Monday, April 29, 2024 7:13 AM IST
കോ​​ട്ട​​യം: ക്‌​​നാ​​നാ​​യ സ​​മു​​ദാ​​യ​​ത്തി​​ലെ പ്ര​​ഥ​​മ ദേ​​വാ​​ല​​യ​​വും കോ​​ട്ട​​യ​​ത്തെ ആ​​ദ്യ​കാ​ല ക്രൈ​​സ്ത​​വ ദേ​​വാ​​ല​​യ​​ങ്ങ​ളി​ലൊ​ന്നു​മാ​യ കോ​​ട്ട​​യം വ​​ലി​​യ പ​​ള്ളി​​യു​​ടെ 474-ാമ​​ത് വ​​ലി​​യ പെ​​രു​​ന്നാ​​ളും ച​​തു​​ശ​​തോ​​ത്ത​​ര പ​​ഞ്ച​​സ​​പ്ത​​തി ആ​​ഘോ​​ഷ​​ത്തി​​ന്‍റെ ഉ​​ദ്ഘാ​​ട​​ന​​വും ന​​ട​​ത്തി. ക്‌​​നാ​​നാ​​യ സ​​മു​​ദാ​​യ മെ​​ത്രാ​​പ്പോ​​ലീ​​ത്ത കു​​ര്യാ​​ക്കോ​​സ് മാ​​ര്‍ സേ​​വേ​​റി​​യോ​​സ് വി​​ശു​​ദ്ധ മൂ​​ന്നി​​ന്മേ​​ല്‍ കു​​ര്‍​ബാ​​ന അ​​ര്‍​പ്പി​​ച്ചു.

സ​​മു​​ദാ​​യ മെ​​ത്രാ​​പ്പോ​​ലീ​​ത്ത​​യു​​ടെ അ​​ധ്യ​​ക്ഷ​​ത​​യി​​ല്‍ ചേ​​ര്‍​ന്ന ആ​​ഘോ​​ഷ​​ങ്ങ​​ളു​​ടെ ഉ​​ദ്ഘാ​​ട​​നം മ​​ന്ത്രി റോ​​ഷി അ​​ഗ​​സ്റ്റി​​ന്‍ നി​​ര്‍​വ​​ഹി​​ച്ചു. ജൂ​​ബി​​ലി ഭ​​വ​​നനി​​ര്‍​മാ​​ണ ഫ​​ണ്ട് ആ​​ശാ​​രി​​മു​​റി​​യി​​ല്‍ എ.​​കെ. കു​​ര്യ​​നി​​ല്‍​നി​​ന്ന് സ്വീ​​ക​​രി​​ച്ച് തി​​രു​​വ​​ഞ്ചൂ​​ര്‍ രാ​​ധാ​​കൃ​​ഷ്ണ​​ന്‍ എം​​എ​​ല്‍​എ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.

ക്നാ​​നാ​​യ സ​​മു​​ദാ​​യ സെ​​ക്ര​​ട്ട​​റി ടി.​​ഒ. ഏ​​ബ്ര​​ഹാം, ക്‌​​നാ​​നാ​​യ സ​​മു​​ദാ​​യ ട്ര​​സ്റ്റി ടി.​​സി. തോ​​മ​​സ്, കോ​​ട്ട​​യം ന​​ഗ​​ര​​സ​​ഭാ​​ധ്യ​​ഷ ബി​​ന്‍​സി സെ​​ബാ​​സ്റ്റ്യ​​ന്‍, പ​​ള്ളി വി​​കാ​​രി ഫാ. ​​തോ​​മ​​സ് ഏ​​ബ്ര​​ഹാം, ഫാ. ​​ബി​​ബി​​ന്‍ ബേ​​ബി, ഫാ. ​​ഡി​​ബി​​ന്‍ ജേ​​ക്ക​​ബ്, ഷേ​​ബ മ​​ര്‍​ക്കോ​​സ്, സു​​നി​​ല്‍ ക​​ല്ലു​​വെ​​ട്ടാംകു​​ഴി, ജേ​​ക്ക​​ബ് പ​​ണി​​ക്ക​​ര്‍, പ​​ള്ളി ട്ര​​സ്റ്റി എം.​​കെ. തോ​​മ​​സ്, സെ​​ക്ര​​ട്ട​​റി മ​​നീ​​ഷ് ജോ​​യി തു​​ട​​ങ്ങി​​യ​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.