പ​ട​മു​ഖം തി​രു​ഹൃ​ദ​യ ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ൽ സു​വ​ർ​ണ ജൂ​ബി​ലി തി​രു​നാ​ളി​ന് കൊ​ടി​യേ​റി
Monday, April 29, 2024 3:26 AM IST
ചെ​റു​തോ​ണി: പ​ട​മു​ഖം തി​രു​ഹൃ​ദ​യ ക്നാ​നാ​യ ക​ത്തോ​ലി​ക്ക ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ൽ സു​വ​ർ​ണ ജൂ​ബി​ലി തി​രു​നാ​ളി​നു കൊ​ടി​യേ​റി. വി​കാ​രി ഫാ. ​ഷാ​ജി പൂ​ത്ത​റ കൊ​ടി​യേ​റ്റി. ഫാ. ​എ​ബി​ല്‍ ക​വു​ങ്ങും​പാ​റ​യി​ൽ സാ​ന്നി​ഹി​ത​നാ​യി​രു​ന്നു. തി​രു​നാ​ൾ ഒ​രാ​ഴ്ച നീ​ണ്ടു​നി​ൽ​ക്കും. ബി​ഷ​പ് മാ​ർ ജോ​സ​ഫ് പ​ണ്ടാ​ര​ശേ​രി​ലി​ന്‍റെ മു​ഖ്യ​കാ​ര്‍​മി​ക​ത്വ​ത്തി​ൽ കു​ട്ടി​ക​ളു​ടെ ആ​ഘോ​ഷ​മാ​യ കു​ർ​ബാ​ന സ്വീ​ക​ര​ണം ന​ട​ന്നു. വൈ​കു​ന്നേ​രം കെ​സി​വൈ​എം കു​ടും​ബ സം​ഗ​മ​വും ന​ട​ന്നു.

ഇ​ന്ന് ഉ​ച്ചക​ഴി​ഞ്ഞു ര​ണ്ടു മു​ത​ൽ അ​ഖ​ണ്ഡ ജ​പ​മാ​ല വി​വി​ധ കൂ​ടാ​ര​യോ​ഗ​ങ്ങ​ളു​ടെ​യും ഭ​ക്ത സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കും. മേയ് ഒ​ന്നി​നു മ​രി​ച്ച​വ​രു​ടെ ഒാ​ർ​മ, പ്ര​വാ​സി സം​ഗ​മ​ം എന്നിവ നടക്കും. ര​ണ്ടി​ന് ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​ന് ഇ​ട​വ​ക​യി​ൽ സേ​വ​നം ചെ​യ്തി​രു​ന്ന മു​ൻ വി​കാ​രി​മാ​രു​ടെ​യും സ​മ​ർ​പ്പി​ത​രു​ടെ​യും ഇ​ട​വ​ക​യി​ൽനി​ന്നു​ള്ള സ​മ​ർ​പ്പി​ത​രു​ടെ​യും സം​യു​ക്ത സ​മ്മേ​ള​നം ന​ട​ക്കും.

മൂ​ന്നി​നു വൈ​കു​ന്നേ​രം നാ​ലി​നു സു​വ​ർണ ജൂ​ബി​ലി സ​മാ​പ​ന സ​മ്മേ​ള​നം ന​ട​ക്കും. കോ​ട്ട​യം അ​തി​രൂ​പ​ത അ​ധ്യ​ക്ഷ​ൻ മാ​ർ മാ​ത്യു മൂ​ല​ക്കാ​ട്ടി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പൊ​ന്തി​ഫി​ക്ക​ല്‍ കു​ർ​ബാ​ന. പ​ട​മു​ഖം, മു​രി​ക്കാ​ശേ​രി ഫൊ​റോ​ന​ക​ളി​ലെയും അ​യ​ൽ ഇ​ട​വ​ക​ക​ളി​ലെ​യും സ​ന്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലെയും അ​ൻ​പ​തോ​ളം വൈ​ദി​ക​ർ വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് സ​ഹ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും.

തു​ട​ര്‍​ന്നു ജൂ​ബി​ലി സ​മാ​പ​ന സ​മ്മേ​ള​നം മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഇ​ടു​ക്കി രൂ​പ​ത അ​ധ്യ​ക്ഷ​ൻ മാ​ർ ജോ​ൺ നെ​ല്ലി​ക്കു​ന്നേ​ല്‍, വി​ജ​യ​പു​രം രൂ​പ​ത സ​ഹാ​യ മെ​ത്രാ​ൻ ഡോ. ​ജ​സ്റ്റി​ൻ മ​ഠ​ത്തി​പ്പ​റ​മ്പി​ൽ എ​ന്നി​വ​ർ വി​ശി​ഷ്ടാഥി​തി​ക​ൾ ആ​യി​രി​ക്കും. സ​മ്മേ​ള​ന​ത്തി​ൽ ജൂ​ബി​ലി സ്മ​ര​ണ​ക​ൾ അ​യ​വി​റ​ക്കു​ന്ന ഡോ​ക്യു​മെ​ന്‍ററി ഫി​ലി​മി​ന്‍റെയും ജൂ​ബി​ലി ഗാ​ന​ങ്ങ​ളു​ടെ​യും വീ​ഡി​യോ​ക​ള്‍ പ്ര​കാ​ശ​നം ചെ​യ്യും.

നാ​ലി​ന് വൈ​കു​ന്നേ​രം 4.30ന് ​പ​ട​മു​ഖം ഫൊ​റോ​ന​യി​ലെ വൈ​ദി​ക​ർ ഒ​രു​മി​ച്ച് സ​മൂ​ഹ​ബ​ലി അ​ർ​പ്പി​ക്കും. തു​ട​ര്‍​ന്നു മൂ​ങ്ങാ​പ്പാ​റ കു​രി​ശു​പ​ള്ളി​യി​ലേ​ക്ക് പ്ര​ദ​ക്ഷി​ണം. കു​രി​ശു​പ​ള്ളി​യി​ല്‍ ഫാ. ​ജോ​സ​ഫ് കൊ​ച്ചാ​ഴ​ത്ത് ല​ദീ​ഞ്ഞ് പ്രാ​ര്‍​ഥ​ന ന​ട​ത്തും. ദേ​വാ​ല​യ​ത്തി​ലെ വേ​സ്പ​ര ശു​ശ്രൂ​ഷ​യ്ക്ക് ഫാ. ​ജോ​ബി​ൻ പ്ലാ​ച്ചേ​രി​പ്പു​റ​ത്ത് മു​ഖ്യ കാ​ർ​മി​ക​നാ​യി​രി​ക്കും. തു​ട​ർ​ന്നു വാ​ദ്യമേ​ള​ങ്ങ​ളു​ടെ ഫ്യൂ​ഷ​ൻ വി​സ്മ​യ​വും ലൈ​റ്റ് ഷോ​യും ഫ്ലാ​ഷ് മോ​ബും ന​ട​ക്കും.​

അ​ഞ്ചി​നു രാ​വി​ലെ 9.30ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ റാ​സ ഫാ. ​ജി​നു കാ​വി​ൽ മു​ഖ്യാ​ർ​മി​ക​ത്വം വ​ഹി​ക്കും. ഫാ. ​എ​ബി​ൻ ക​വു​ങ്ങും​പാ​റ​യി​ൽ, ഫാ.​ ആ​ൽ​ബി​ൻ മേ​ക്കാ​ട്ട്, ഫാ. ​ മി​ട്ടു പ​റ​ക്കു​ന്നേ​ൽ, ഫാ.​ ജോ​സ് വ​ട​ക്കേമം​ഗ​ല​ത്ത് എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി​രി​ക്കും. ജി​നു ആ​വ​ണി​ക്കു​ന്നേ​ല്‍ തി​രു​നാ​ൾ സ​ന്ദേ​ശം ന​ൽ​കും.

രാ​ജ​മു​ടി പ​ള്ളിവി​കാ​രി ഫാ. ​ജോ​ർ​ജ് മു​ല്ല​പ്പ​ള്ളി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യു​ടെ ആ​ശി​ർ​വാ​ദം ന​ൽ​കും. തു​ട​ര്‍​ന്നു സ്നേ​ഹ​വി​രു​ന്ന്. ഏ​ഴി​നു ജി​ൻ​സ് ഗോ​പി​നാ​ഥും സം​ഘ​വും അ​വ​ത​രി​പ്പി​ക്കു​ന്ന മെ​ഗാ​ഷോ.