യു​വാ​വി​ന്‌ സൂ​ര്യാ​ത​പ​മേ​റ്റു
Monday, April 29, 2024 11:21 PM IST
ക​ട്ട​പ്പ​ന: ക​ട്ട​പ്പ​ന​യി​ൽ യു​വാ​വി​നു സൂ​ര്യാ​ത​പ​മേ​റ്റു. ഐ​ടി​ഐ ജ​ംഗ്ഷ​ൻ സ്വ​ദേ​ശി തെ​ക്കേ​ക്കു​റ്റ് റോ​ബി​ൻ കു​ര്യാ​ക്കോ​സി​നാ​ണ് കൈ​യി​ൽ പൊ​ള്ള​ലേ​റ്റ​ത്.​ പ്ലം​ബ​റാ​യ റോ​ബി​ൻ ജോ​ലി സ്ഥ​ല​ത്തേ​ക്ക് സ്കൂ​ട്ട​റി​ൽ പോ​കും വ​ഴി​യാ​ണ് ഇ​ട​തുകൈ​യി​ൽ സൂ​ര്യാ​ത​പ​മേ​റ്റ​ത്.​ കൈ​യി​ൽ നീ​റ്റ​ൽ അ​നു​ഭ​വ​പ്പെ​ട്ട് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് പൊ​ള്ള​ലേ​റ്റ​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്.​ ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്ക് മു​ൻ​പ് ക​ട്ട​പ്പ​ന സ്വ​ദേ​ശി​യാ​യ ഓ​ട്ടോ ഡ്രൈ​വ​ർ​ക്കും സൂ​ര്യാ​ത​പ​മേ​റ്റി​രു​ന്നു.

ചൂ​ടു​കു​രു, നി​ര്‍​ജ​ലീ​ക​ര​ണം, സൂ​ര്യാ​ത​പം മൂ​ല​മു​ണ്ടാ​കു​ന്ന പൊ​ള്ള​ല്‍, ത​ള​ര്‍​ച്ച, തി​ണ​ര്‍​പ്പ്, കോ​ച്ചി​വ​ലി​വ്, ശ​രീ​ര​വേ​ദ​ന, വി​റ​യ​ല്‍, ക്ഷീ​ണം, ഉ​ണ​ങ്ങി​വ​ര​ണ്ട വാ​യ, മൂ​ത്രം മ​ഞ്ഞ​നി​റ​മാ​കു​ക എ​ന്നി​വ​യാ​ണ് പ്രാ​രം​ഭ ല​ക്ഷ​ണ​ങ്ങ​ള്‍. കു​ഴി​ഞ്ഞു​താ​ണ ക​ണ്ണു​ക​ള്‍, ഉ​ണ​ങ്ങി വ​ര​ണ്ട ത്വ​ക്ക്, മൂ​ത്ര​ത​ട​സം, ബോ​ധ​ക്ഷ​യം എ​ന്നീ ല​ക്ഷ​ണ​ങ്ങ​ള്‍ ക​ണ്ടാ​ല്‍ ഉ​ട​ന്‍ വൈ​ദ്യ​സ​ഹാ​യം തേ​ട​ണം.​

സൂ​ര്യാ​ത​പ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ ക​ണ്ടെ​ത്തി ശ​രി​യാ​യ ചി​കി​ത്സ ഉ​റ​പ്പാ​ക്കാ​ൻ എ​ല്ലാ പി​എ​ച്ച്സി, സി​എ​ച്ച്സി മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ​മാ​ർ​ക്കും താ​ലൂ​ക്ക്, ജി​ല്ല, ജ​ന​റ​ൽ ആ​ശു​പ​ത്രി, മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി സൂ​പ്ര​ണ്ടു​മാ​ർ​ക്കും അ​ടി​യ​ന്ത​ര നി​ർ​ദേ​ശം ന​ൽ​കാ​നും ഡി​എം​ഒ​മാ​ർ​ക്ക് ആ​രോ​ഗ്യ വ​കു​പ്പ് നി​ർ​ദേ​ശം ന​ൽ​കി.