ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യി വ​ടം​വ​ലി മത്സരം
Monday, April 29, 2024 11:21 PM IST
നെ​ടു​ങ്ക​ണ്ടം: ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കു​ള്ള ധ​ന​സ​മാ​ഹ​ര​ണ​ത്തി​നാ​യി കോ​മ്പ​യാ​റി​ല്‍ ന​ട​ന്നു​വ​രു​ന്ന വ​ടം​വ​ലി മ​ത്സ​ര​ത്തി​ല്‍ ആ​വേ​ശം വാ​നോ​ളം ഉ​യ​ര്‍​ന്നു. പാ​ലാ​ര്‍ പ​ള്ളി​ക്കാ​ട് സ്വ​യം സ​ഹാ​യ സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് തു​ട​ര്‍​ച്ച​യാ​യി നാ​ലാം വ​ര്‍​ഷ​വും അ​ഖി​ല​കേ​ര​ളാ വ​ടം​വ​ലി മ​ത്സ​രം സം​ഘ​ടി​പ്പി​ച്ച​ത്.

ഓ​രോ വ​ര്‍​ഷ​വും ഇ​തി​ല്‍നി​ന്നും ല​ഭി​ക്കു​ന്ന വ​രു​മാ​നം പൂ​ര്‍​ണ​മാ​യും നി​ര്‍​ധ​ന രോ​ഗി​ക​ള്‍​ക്കാ​യി ന​ല്‍​കു​ക​യാ​ണ്. ക​ഴി​ഞ്ഞ മൂ​ന്നു വ​ര്‍​ഷ​വും ര​ണ്ടു ല​ക്ഷ​ത്തോ​ളം രൂ​പ വീ​തം ചി​കി​ത്സാ സ​ഹാ​യ​മാ​യി ടൂ​ര്‍​ണ​മെ​​ന്‍റി​ന്‍റെ ഭാ​ഗ​മാ​യി വി​ത​ര​ണം ചെ​യ്തി​രു​ന്നു. ഇ​ത്ത​വ​ണ ടൂ​ര്‍​ണ​മെ​ന്‍റി​ല്‍നി​ന്നു ല​ഭി​ച്ച ഒ​ന്ന​ര ല​ക്ഷ​ത്തോ​ളം രൂ​പ ശ്വാ​സ​കോ​ശ കാ​ന്‍​സ​ര്‍ ബാ​ധി​ത​നാ​യ കോ​മ്പ​യാ​ര്‍ സ്വ​ദേ​ശി​ക്ക് കൈ​മാ​റി.

കോ​മ്പ​യാ​ര്‍ സെ​ന്‍റ തോ​മ​സ് സ്‌​കൂ​ള്‍ ഗ്രൗ​ണ്ടി​ല്‍ ന​ട​ന്ന ആ​വേ​ശ​ക​ര​മാ​യ മ​ത്സ​ര​ത്തി​ല്‍ ജി​ല്ല​യ്ക്ക് അ​ക​ത്തു​ം പു​റ​ത്തു​നി​ന്നു​മാ​യി 24 ടീ​മു​ക​ളാ​ണ് പ​ങ്കെ​ടു​ത്ത​ത്. മ​ത്സ​ര​ങ്ങ​ള്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​​ന്‍റ് ലേ​ഖ ത്യാ​ഗ​രാ​ജ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ടൂ​ര്‍​ണ​മെ​​ന്‍റി​ല്‍ അ​ടി​മാ​ലി യു​വാ ഫ്ര​ണ്ട്‌​സ് ഒ​ന്നാം സ്ഥാ​ന​വും പൂ​മാ​ങ്ക​ണ്ടം ക്രി​സ്ത്യ​ന്‍ ബ്ര​ദേ​ഴ്‌​സ് ര​ണ്ടാം സ്ഥാ​ന​വും പാ​ലാ​ര്‍ ന​വോ​ദ​യ മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. വി​ജ​യി​ക​ള്‍​ക്ക് ട്രോ​ഫി​യും കാ​ഷ് അ​വാ​ര്‍​ഡു​ക​ളും വി​ത​ര​ണം ചെ​യ്തു. പ​രി​പാ​ടി​ക​ള്‍​ക്ക് സം​ഘം പ്ര​സി​ഡ​​ന്‍റ് ബി​നോ​യി ജോ​ര്‍​ജ്, സെ​ക്ര​ട്ട​റി പ്ര​ഭു​ല്‍ യ​ശോ​ധ​ര​ന്‍, ചെ​യ​ര്‍​മാ​ന്‍ സ​ന​ല്‍​കു​മാ​ര്‍, ക​ണ്‍​വീ​ന​ര്‍ ര​തീ​ഷ്, സം​ഘാം​ഗ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി. ടൂ​ര്‍​ണ​മെ​​​ന്‍റി​ന്‍റെ ഭാ​ഗ​മാ​യി ജ​ന​കീ​യ ലേ​ല​വും സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. സ്ത്രീ​ക​ളും കു​ട്ടി​ക​ളും ഉ​ള്‍​പ്പെടെ നൂ​റു​ക​ണ​ക്കി​നാ​ളു​ക​ളാ​ണ് മ​ത്സ​രം കാ​ണു​ന്ന​തി​നാെ​ത്തി​യ​ത്.