സ്പോട്ട് അഡ്മിഷന്
Saturday, September 20, 2025 9:13 PM IST
എംജി യൂണിവേഴ്സിറ്റിയിലെ സ്കൂള്‍ ഓഫ് ഫിസിക്കല്‍ എജ്യുക്കേഷന്‍ ആന്‍റ് സ്പോര്‍ട്സ് സയന്‍സസില്‍ മാസ്റ്റര്‍ ഓഫ് ഫിസിക്കല്‍ എജ്യുക്കേഷന്‍ ആന്‍റ് സ്പോര്‍ട്സ് (എംപിഇഎസ്) പ്രോഗ്രാമില്‍ 21 സീറ്റുകള്‍ ഒഴിവുണ്ട്. CAT പ്രോസ്പെക്ടസ് പ്രകാരം യോഗ്യതയുള്ള വിദ്യാര്‍ത്ഥികള്‍ 23ന് രാവിലെ 7.30ന് അസ്സല്‍ രേഖകളുമായി സ്കൂള്‍ ഓഫ് ഫിസിക്കല്‍ എജ്യൂക്കേഷന്‍ ആന്‍റ് സ്പോര്‍ട്സ് സയന്‍സസില്‍ എത്തണം. കായികക്ഷമതാ പരീക്ഷ, എഴുത്തു പരീക്ഷ, സര്‍ട്ടിഫിക്കറ്റ് പരിശോധന എന്നിവ ഉണ്ടായിരിക്കും. 0481 2733377
സ്കൂള്‍ ഓഫ് ജെൻഡർ സ്റ്റഡീസില്‍ എംഎ ജെന്‍ഡര്‍ സ്റ്റഡീസ് പ്രോഗ്രാമില്‍ 12 സീറ്റുകൾ ഒഴിവുണ്ട്. അര്‍ഹരായവര്‍ 23 ന് രാവിലെ 11ന് അസ്സല്‍ രേഖകളുമായി വകുപ്പ് ഓഫീസില്‍ എത്തണം.
എബിലിറ്റി എന്‍ഹാന്‍സ്മെന്‍റ് കോഴ്സുകള്‍; 25 വരെ അപേക്ഷിക്കാം
സെന്‍റര്‍ ഫോര്‍ ഡിസ്റ്റന്‍റസ് ആന്‍റ് ഓണ്‍ലൈന്‍ എജ്യുക്കേഷന്‍ സംസ്ഥാനത്തെ ഓണേഴ്സ് ബിരുദ വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന ഓണ്‍ലൈന്‍ എബിലിറ്റി എന്‍ഹാന്‍സ്മെന്‍റ് കോഴ്സുകളിലേക്ക് 25 വരെ അപേക്ഷിക്കാം. ജര്‍മന്‍, ഫ്രഞ്ച്, തമിഴ് എന്നിവയാണ് കോഴ്സുകള്‍.
വിദ്യാര്‍ഥികളുടെ അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റ്സിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യാവുന്ന മൂന്നു ക്രെഡിറ്റുകളുള്ള ഈ കോഴ്സുകള്‍ക്ക് സെമസ്റ്ററിന് 1500 രൂപയാണ് ഫീസ്. ഒരേസമയം ഒന്നിലധികം കോഴ്സുകള്‍ ചെയ്യാനും സൗകര്യമുണ്ട്. പ്രായപരിധിയില്ല.
cdoe.mgu.ac.in ല്‍ അപേക്ഷ സമര്‍പ്പിക്കാം. 0481 2731010, 9188918258,9188918256
പരീക്ഷ തീയതി
നാലാം സെമസ്റ്റർ എംപിഇഎഡ് പ്രോഗ്രാം (2019നു മുമ്പുള്ള അഡ്മിഷനുകള്‍ അവസാന സ്പെഷ്യല്‍ മെഴ്സി ചാന്‍സ്) പരീക്ഷകള്‍ 29 മുതല്‍ നടക്കും.