സൗജന്യ തൊഴില്‍ മേള
Monday, September 22, 2025 9:52 PM IST
എംജി യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ബ്യൂറോയുടെ മോഡല്‍ കരിയര്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ 30 ന് രാവിലെ 10 മുതല്‍ സൗജന്യ തൊഴില്‍ മേള സംഘടിപ്പിക്കും. എസ്എസ്എല്‍സി, ഐടിഐ, പ്ലസ്ടു, ഡിപ്ലോമ, ഡിഗ്രി മറ്റു ഉന്നത യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ 29ന് മുമ്പായി bit.ly/mccktm1 എന്ന ലിങ്ക് വഴി പേര് രജിസ്റ്റര്‍ ചെയ്യണം. വിശദവിവരങ്ങള്‍ക്ക് www.facebook.com/MCCKTM. 04812731025, 9495628626.
പരീക്ഷാ ഫലം
മൂന്നാം സെമസ്റ്റര്‍ (സിഎസ്എസ്) എംഎ ഇംഗ്ലീഷ് (2018 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ്, 2017 അഡ്മിഷന്‍ രണ്ടാം മേഴ്‌സി ചാന്‍സ്, 2016 അഡ്മിഷന്‍ മൂന്നാം മേഴ്‌സി ചാന്‍സ്, 2015 അഡ്മിഷന്‍ അവസാന മേഴ്‌സി ചാന്‍സ് ഫെബ്രുവരി 2025) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ഒക്ടോബര്‍ ആറു വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ studentportal.mgu.ac.in എന്ന ലിങ്കില്‍.
രണ്ടാം സെമസ്റ്റര്‍ (സിഎസ്എസ്) എംഎ ഇംഗ്ലീഷ് (2017, 2018 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ്, 2016 അഡ്മിഷന്‍ രണ്ടാം മേഴ്‌സി ചാന്‍സ്, 2015 അഡ്മിഷന്‍ മൂന്നാം മേഴ്‌സി ചാന്‍സ് ജനുവരി 2025) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ഒക്ടോബര്‍ ആറു വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
രണ്ടാം സെമസ്റ്റര്‍ (പിജിസിഎസ്എസ്) എംഎ തമിഴ് (2024 അഡ്മിഷന്‍ റെഗുലര്‍, 2023 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2019 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ് മേയ് 2025) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ഒക്ടോബര്‍ അഞ്ചു വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
പരീക്ഷയ്ക്ക് അപേക്ഷിക്കാം
അഫിലിയേറ്റഡ് കോളജുകളിലെ അഞ്ചാം സെമസ്റ്റര്‍ ത്രിവത്സര യുണിറ്ററി എല്‍എല്‍ബി പ്രോഗ്രാം (2022 അഡ്മിഷന്‍ റെഗുലര്‍ തോറ്റവര്‍ക്കായുള്ള സ്‌പെഷല്‍ റീഅപ്പിയറന്‍സ്) പരീക്ഷകള്‍ക്ക് ഒക്ടോബര്‍ എട്ടു വരെ അപേക്ഷിക്കാം. ഫൈനോടെ ഒമ്പതു വരെയും സൂപ്പര്‍ ഫൈനോടെ 10 വരെയും അപേക്ഷ സ്വീകരിക്കും.
അഫിലിയേറ്റഡ് കോളജുകളിലെ ഒമ്പതാം സെമസ്റ്റര്‍ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ബിഎ, ബിബിഎ, ബികോം എല്‍എല്‍ബി (ഓണേഴ്‌സ്) പ്രോഗ്രാം (2020 അഡ്മിഷന്‍ റെഗുലര്‍ തോറ്റവര്‍ക്കായുള്ള സ്‌പെഷല്‍ റീഅപ്പിയറന്‍സ്) പരീക്ഷകളക്ക് 27 വരെ അപേക്ഷിക്കാം. ഫൈനോടെ 29 വരെയും സൂപ്പര്‍ ഫൈനോടെ 30 വരെയും അപേക്ഷ സ്വീകരിക്കും.
ഒന്നു മുതല്‍ എട്ടു വരെ സെമസ്റ്ററുകള്‍ (2017 അഡ്മിഷന്‍ സപ്ലിമെന്ററി, 2016 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ്, 2015 അഡ്മിഷന്‍ രണ്ടാം മേഴ്‌സി ചാന്‍സ്) ബിടെക്ക് (സിപാസ്) പരീക്ഷകള്‍ക്ക് ഒക്ടോബര്‍ എട്ടു വരെ അപേക്ഷിക്കാം. ഫൈനോടെ ഒമ്പതു വരെയും സൂപ്പര്‍ ഫൈനോടെ 10 വരെയും അപേക്ഷ സ്വീകരിക്കും.