പ്രബന്ധസംഗ്രഹങ്ങള്‍ ക്ഷണിക്കുന്നു
Tuesday, September 23, 2025 9:49 PM IST
എംജി സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സ്, വി.സി. ഹാരിസ് വൈജ്ഞാനിക സദസ്സിന്റെ ഭാഗമായി ഒക്ടോബര്‍ 14, 15 തീയതികളില്‍ നടത്തുന്ന ദ്വിദിന അന്താരാഷ്ട്ര കോണ്‍ഫറന്‍സിലേക്ക് പ്രബന്ധ സംഗ്രഹങ്ങള്‍ ക്ഷണിച്ചു. (പോസ്റ്റ്)കൊളോണിയല്‍ (അ) നശ്വരതകള്‍: വികേന്ദ്രീകരണങ്ങളും വിമതസ്വരങ്ങളും, എന്ന വിഷയത്തിലോ അനുബന്ധ വിഷയങ്ങളിലോ തയാറക്കിയ പ്രബന്ധസംഗ്രഹങ്ങള്‍ 25നു രാത്രി 12നു മുമ്പായി [email protected] എന്ന വിലാസത്തില്‍ അയക്കേണ്ടതാണ്. mgu.ac.in. 9495738712.
പരീക്ഷയ്ക്ക് അപേക്ഷിക്കാം
നാലാം സെമസ്റ്റര്‍ ത്രിവത്സര യുണിറ്ററി എല്‍എല്‍ബി (2023 അഡ്മിഷന്‍ റെഗുലര്‍, 2019 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2018 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ്, 2017 അഡ്മിഷന്‍ രണ്ടാം മേഴ്‌സി ചാന്‍സ്, 2016 അഡ്മിഷന്‍ അവസാന മേഴ്‌സി ചാന്‍സ്) പരീക്ഷകള്‍ക്ക് 30 വരെ അപേക്ഷിക്കാം. ഫൈനോടെ ഒക്ടോബര്‍ നാലു വരെയും സൂപ്പര്‍ ഫൈനോടെ ആറു വരെയും അപേക്ഷ സ്വീകരിക്കും.
സര്‍വകലാശാലയിലെ എല്ലാ ഓഫ് ക്യാമ്പസ് പ്രോഗ്രാമുകളുടെയും അവസാന സ്‌പെഷല്‍ മേഴ്‌സി ചാന്‍സ് പരീക്ഷകള്‍ക്ക് ഒക്ടോബര്‍ 21 വരെ അപേക്ഷിക്കാം. ഫൈനോടെ ഒക്ടോബര്‍ 22 വരെയും സൂപ്പര്‍ ഫൈനോടെ 23 വരയും അപേക്ഷ സ്വീകരിക്കും.
പരീക്ഷാ ഫലം
മൂന്നാം സെമസ്റ്റര്‍ (പിജിസിഎസ്എസ്) എംഎസ്്‌സി ഇലക്ട്രാണിക്‌സ് (2015 മുതല്‍ 2018 വരെ അഡ്മിഷനുകള്‍ മേഴ്‌സി ചാന്‍സ് ഫെബ്രുവരി 2025) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ഒക്ടോബര്‍ ആറു വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ studentportal.mgu.ac.in എന്ന ലിങ്കില്‍.