സ്പോട്ട് അഡ്മിഷന്‍
Wednesday, September 24, 2025 9:51 PM IST
എംജി സര്‍വകലാശാല സ്‌കൂള്‍ ഓഫ് ജന്‍ഡര്‍ സ്റ്റഡീസില്‍ എംഎ ജന്‍ഡര്‍ സ്റ്റഡീസ് പ്രോഗ്രാമില്‍ 12 സീറ്റുകള്‍ ഒഴിവുണ്ട്. യോഗ്യരായ വിദ്യാര്‍ഥികള്‍ അസല്‍ രേഖകള്‍ സഹിതം 29ന് രാവിലെ 11നു വകുപ്പ് ഓഫീസില്‍ ഹാജരാകേണ്ടതാണ്.
പ്രാക്ടിക്കല്‍
നാലാം സെമസ്റ്റര്‍ എംഎസ്്‌സി മെഡിക്കല്‍ ഡോക്യുമെന്റേഷന്‍ (2023 അഡ്മിഷന്‍ റെഗുലര്‍, 2021, 2022 അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2020 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ്, 2019 അഡ്മിഷന്‍ രണ്ടാം മേഴ്‌സി ചാന്‍സ്, 2018 അഡ്മിഷന്‍ അവസാന മേഴ്‌സി ചാന്‍സ് സെപ്റ്റംബര്‍ 2025) പരീക്ഷയുടെ പ്രാക്ടിക്കല്‍, വൈവ വോസി പരീക്ഷകള്‍ ഒക്ടോബര്‍ 24ന് നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.
നാലാം സെമസ്റ്റര്‍ എംഎസ്്‌സി ബയോമെഡിക്കല്‍ ഇന്‍സ്ട്രുമെന്റേഷന്‍ (2023 അഡ്മിഷന്‍ റെഗുലര്‍, 2021, 2022 അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2020 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ്, 2019 അഡ്മിഷന്‍ രണ്ടാം മേഴ്‌സി ചാന്‍സ്, 2018 അഡ്മിഷന്‍ അവസാന മേഴ്‌സി ചാന്‍സ് സെപ്റ്റംബര്‍ 2025) പരീക്ഷയുടെ വൈവ വോസി പരീക്ഷകള്‍ നവംബര്‍ മൂന്ന് മുതല്‍ നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.
പരീക്ഷാ ഫലം
മൂന്നും നാലും സെമസ്റ്റര്‍ (പിജിസിഎസ്എസ്) എംഎസ്്‌സി മാത്തമാറ്റിക്‌സ് പ്രൈവറ്റ് രജിസ്‌ട്രേഷന്‍ (2023 അഡ്മിഷന്‍ റെഗുലര്‍, 2019 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ് മാര്‍ച്ച് 2025) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ഒക്ടോബര്‍ എട്ടു വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ studentportal.mgu.ac.in എന്ന ലിങ്കില്‍.
ഒന്നാം സെമസ്റ്റര്‍ (പിജിസിഎസ്എസ്) എംഎസ്്‌സി അപ്ലൈഡ് ഫിഷറീസ് ആന്‍ഡ് അക്വാ കള്‍ച്ചര്‍ (2015 മുതല്‍ 2018 വരെ അഡ്മിഷനുകള്‍ മേഴ്‌സി ചാന്‍സ് ഒക്ടോബര്‍ 2024 സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ഒക്ടോബര്‍ എട്ടു വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.