എംജി യൂണിവേഴ്‌സിറ്റിയില്‍ സ്‌കൂള്‍ ഓഫ് ബിഹേവിയറല്‍ സയന്‍സസിലെ വൊക്കേഷണല്‍ റിഹാബിലിറ്റേഷന്‍ സെന്ററില്‍ ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികളുടെ പരിചരണ ജോലി ചെയ്യുവാന്‍ താല്പര്യപ്പെടുന്നവരില്‍നിന്നും താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 179 ദിവസത്തേക്കാണ് നിയമനം. അപേക്ഷകര്‍ ഏഴാം ക്ലാസ് പാസായിരിക്കണം, 2025 ജനുവരി ഒന്നിന് 50 വയസ് കവിയരുത്. സ്‌പെഷ്യല്‍ സ്‌കൂള്‍ പ്രവൃത്തി പരിചയം നിര്‍ബന്ധം. വെള്ളക്കടലാസില്‍ തയാറാക്കിയ അപേക്ഷ, തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ്, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പുകള്‍ സഹിതം ഭരണവിഭാഗം അസിസ്റ്റന്റ് രജിസ്ട്രാര്‍ക്ക് (1) ഒക്ടോബര്‍ 10നു മുന്‍പ് നല്‍കണം.

സ്‌പോട്ട് അഡ്മിഷന്‍

മഹാത്മാഗാന്ധി സര്‍വകലാശാലയിലെ ഇന്റര്‍നാഷണല്‍ ആന്‍ഡ് ഇന്റര്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ നാനോസയന്‍സ് ആന്‍ഡ് നാനോടെക്‌നോളജിയില്‍ എംടെക് പോളിമര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിംഗ് പ്രോഗ്രാമില്‍ എസ് സി, എസ്ടി, എംയു ഉള്‍പ്പെടെ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. അര്‍ഹരായ വിദ്യാര്‍ഥികള്‍ അസല്‍ യോഗ്യത രേഖകളുമായി 29ന് രാവിലെ 10ന് വകുപ്പ് ഓഫീസില്‍ നേരിട്ട് ഹാജരാകണം. liucnn.mgu.ac.in, 9744278352.

കൗണ്‍സലിംഗ് സൈക്കോളജിസ്റ്റ്; കരാര്‍ നിയമനം

എംജി യൂണിവേഴ്‌സിറ്റിയിലെ പഠന വകുപ്പായ സ്‌കൂള്‍ ഓഫ് ബിഹേവിയറല്‍ സയന്‍സസില്‍ കൗണ്‍സലിംഗ് സൈക്കോളജിസ്റ്റ് തസ്തികയിലെ ഒരൊഴിവില്‍ കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സൈക്കോളജിയില്‍ (ക്ലിനിക്കല്‍/കൗണ്‍സലിംഗ്/അപ്ലൈഡ്) ബിരുദാനന്തര ബിരുദമുള്ളവരെയാണു പരിഗണിക്കുന്നത്. ഒരു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയം അഭിലഷണീയം.

പ്രായം 2024 ജനുവരി ഒന്നിന് അന്‍പതു വയസ് കവിയരുത്. സംവരണ വിഭാഗങ്ങളില്‍ പെട്ടവര്‍ക്ക് നിമാനുസൃത വയസിളവ് ലഭിക്കും. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ മൂന്ന്. വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍.

പരീക്ഷാ ഫലം

രണ്ടാം സെമസ്റ്റര്‍ (പിജിസിഎസ്എസ്) എംഎസ്‌സി ക്ലിനിക്കല്‍ ന്യൂട്രിഷന്‍ ആന്‍ഡ് ഡയറ്റെറ്റിക്‌സ് (2024 അഡ്മിഷന്‍ റഗുലര്‍, 2023 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2019 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ് മാര്‍ച്ച് 2025) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ഒക്‌ടോബര്‍ ഒമ്പതു വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം. studentportal.mgu.acin.

മൂന്നാം സെമസ്റ്റര്‍ (പിജിസിഎസ്എസ്) എംഎ ഹിന്ദി (2023 അഡ്മിഷന്‍ തോറ്റവര്‍ക്കായുള്ള സ്‌പെഷ്യല്‍ റീഅപ്പിയറന്‍സ് ഏപ്രില്‍ 2025) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ഒക്‌ടോബര്‍ 10 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.

മൂന്നും നാലും സെമസ്റ്റര്‍ പ്രൈവറ്റ് രജിസ്‌ട്രേഷന്‍ എംഎ പൊളിറ്റിക്കല്‍ സയന്‍സ് (2023 അഡ്മിഷന്‍ റഗുലര്‍, 2019 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ് മാര്‍ച്ച് 2025)പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ഒക്ടോബര്‍ 11 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.

രണ്ടാം സെമസ്റ്റര്‍ (പിജിസിഎസ്എസ്) എംഎസ്‌സി സുവോളജി, എംഎസ്‌സി ബയോസ്റ്റാറ്റിസ്റ്റിക്‌സ്, എംഎസ്‌സി കമ്പ്യുട്ടര്‍ സയന്‍സ് (ഡാറ്റ അനലിറ്റിക്‌സ്) (2024 അഡ്മിഷന്‍ റഗുലര്‍, 2023 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2019 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ് മെയ് 2025) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ഒക്ടോബര്‍ 11 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.

രണ്ടാം സെമസ്റ്റര്‍ (പിജിസിഎസ്എസ്) എംഎ ബിസിനസ് ക്കണോമിക്‌സ് (2024 അഡ്മിഷന്‍ റഗുലര്‍, 2023 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2020 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ് മെയ് 2025) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ഒക്‌ടോബര്‍ 11 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.