റിസര്‍ച്ച് അസോസിയേറ്റ് താല്കാലിക നിയമനം
Monday, September 29, 2025 9:52 PM IST
എംജി യൂണിവേഴ്‌സിറ്റിയിലെ സ്‌കൂള്‍ ഓഫ് എനര്‍ജി മെറ്റീരിയല്‍സില്‍ റിസര്‍ച്ച് അസോസിയേറ്റ്‌വിഭാഗത്തിലെ ഒരൊഴിവിലേക്ക് അപേക്ഷിക്കാം. കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്കാണ് നിയമനം. പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തില്‍ സേവന കാലാവധി ദീര്‍ഘിപ്പിക്കാന്‍ സാധ്യതയുണ്ട്.
കെമിസ്ട്രിയിലോ പോളിമര്‍ സയന്‍സിലോ എം എസ്സി, പോളിമര്‍ സയന്‍സിലോ നാനോടെക്‌നോളജിയിലോ എനര്‍ജി മെറ്റീരിയല്‍സിലോ പിഎച്ച്ഡി ഉള്ളവരെയാണ് പരിഗണിക്കുന്നത്. 2025 ജനുവരി ഒന്നിന് 50 വയസ് കവിയരുത്. നിയമാനുസൃത വയസിളവ് അനുവദിക്കും. പ്രതിമാസ വേതനം 60,000 രൂപ. അര്‍ഹരായവര്‍ അപേക്ഷയും യോഗ്യതാ രേഖകളുടെ പകര്‍പ്പും യൂണിവേഴ്‌സിറ്റി രജിസ്ട്രാര്‍ക്ക് നോട്ടിഫിക്കേഷന്‍ തീയതി മുതല്‍ 15 ദിവസത്തിനകം അയക്കേണ്ടതാണ്. വിശദ വിവരങ്ങള്‍ വെബ് സൈറ്റില്‍.
പ്രാക്ടിക്കല്‍
മൂന്നാം സെമസ്റ്റര്‍ ബിഎഡ് സ്‌പെഷ്യല്‍ എഡ്യുക്കേഷന്‍ലേണിംഗ് ഡിസെബിലിറ്റി ആന്റ് ഇന്റലക്ച്വല്‍ ഡിസെബിലിറ്റി (2024 അഡ്മിഷന്‍ റഗുലര്‍) സെപ്റ്റംബര്‍ 2025 പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 14 മുതല്‍ നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.
പരീക്ഷാ തീയതി
അഞ്ചാം സെമസ്റ്റര്‍ (സിബിസിഎസ്) (പുതിയ സ്‌കീം2023 അഡ്മിഷന്‍ റഗുലര്‍, 2019 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്, 2017,2018 അഡ്മിഷനുകള്‍ മെഴ്‌സി ചാന്‍സ്) അഞ്ചാം സെമസ്റ്റര്‍ (സിബിസിഎസ് )(ബിഎസ്സി സൈബര്‍ ഫോറന്‍സിക്ക്) (2023 അഡ്മിഷന്‍ റഗുലര്‍, 2019 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റിഅപ്പിയറന്‍സ് )ഒക്ടോബര്‍ 2025 പരീക്ഷകള്‍21 മുതല്‍ നടക്കും. ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.
അഞ്ചാം സെമസ്റ്റര്‍ ബിഎ, ബികോം സിബിസിഎസ് പ്രൈവറ്റ് രജിസ്‌ട്രേഷന്‍ (2023 അഡ്മിഷന്‍ റഗുലര്‍, 2019 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്, 2017, 2018 അഡ്മിഷനുകള്‍ മെഴ്‌സി ചാന്‍സ് )ഒക്ടോബര്‍ 2025 പരീക്ഷകള്‍ 21 മുതല്‍ നടക്കും.
പരീക്ഷാഫലം
മൂന്നും നാലും സെമസ്റ്റര്‍ എംഎ ഇംഗ്ലിഷ് പ്രൈവറ്റ് രജിസ്‌ട്രേഷന്‍ (2023 അഡ്മിഷന്‍ റഗുലര്‍, 2019 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്) മാര്‍ച്ച് 2025 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 11 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
മൂന്നും നാലും സെമസ്റ്റര്‍ പ്രൈവറ്റ് രജിസ്‌ട്രേഷന്‍ എംഎ അറബിക് ലാംഗ്വേജ് ആന്റ് ലിറ്ററേച്ചര്‍ (2023 അഡ്മിഷന്‍ റഗുലര, 2019 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ് ) മാര്‍ച്ച് 2025 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കു 11 വരെ ഒണ്‍ലൈനില്‍ അപേക്ഷിക്കാം.