ഒന്നാം വർഷ ബിരുദാനന്തര ബിരുദം; സ്പോട്ട് അലോട്ട്മെന്റ് ഇന്ന്
Monday, September 22, 2025 9:43 PM IST
കേരളസർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവ./ എയ്ഡഡ്/ സ്വാശ്രയ/
യുഐടി/ ഐഎച്ച്ആർഡി കോളജുകളിലെ ഒന്നാം വർഷ ബിരുദാനന്തര ബിരുദ
കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്ന് പാളയം കേരള സർവകലാശാല
സെനറ്റ് ഹാളിൽ വച്ച് സ്പോട്ട് അലോട്ട്മെന്റ് നടത്തും.
സ്പോർട്സ് ക്വാട്ട സ്പോട്ട് അഡ്മിഷൻ ഇന്ന്
ബിരുദ കോഴ്സുകളിലെ ഒഴിവുള്ള സ്പോർട്സ് ക്വാട്ട സീറ്റുകളിലേയ്ക്കുള്ള സ്പോട്ട് അഡ്മിഷൻ ഇന്ന് അതാത് കോളജുകളിൽ നടത്തും. ഹെൽപ്പ്ലൈൻ നമ്പർ: 8281883052
പരീക്ഷാഫലം
കെമിസ്ട്രി പഠന വകുപ്പിൽ 2025 ജൂണിൽ നടത്തിയ എംഎസ്സി കെമിസ്ട്രി, എംഎസ്സി കെമിസ്ട്രി (സ്പെഷലൈസേഷൻ ഇൻ റിന്യൂവബിൾ എനർജി) (20232025 ബാച്ച്) സിഎസ്എസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിദ്യാർഥികൾക്ക് അവരുടെ പ്രൊഫൈൽ മുഖേന വ്യക്തിഗത ഫലം പരിശോധിക്കാം.
സീറ്റൊഴിവ്
കേരളസർവകലാശാല അറബി വിഭാഗം നടത്തി വരുന്ന ഹ്രസ്വകാല അറബിക് ടൈപ്പിംഗ്
കോഴ്സിലേക്ക് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. യോഗ്യത: പ്ലസ്ടു/തത്തുല്യം. ഫീസ്: ₹ 3000/. കാലാവധി : 3 മാസം. വിശദവിവരങ്ങൾക്ക്: 9633812633/04712308846.
ടൈംടേബിൾ
2025 ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ ബിഎസ്സി/ബികോം ന്യൂജെനറേഷൻ ഡബിൾ മെയിൻ പരീക്ഷകളുടെ പ്രാക്ടിക്കൽ പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
സൂക്ഷ്മപരിശോധന
2024 ഒക്ടോബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ ന്യൂജെൻ യുജി ഡബിൾ മെയിൻ പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർത്ഥികൾ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും ഹാൾടിക്കറ്റുമായി ഇന്നു മുതൽ 27 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ റീവാല്യുവേഷൻ സെക്ഷനിൽ ഹാജരാകണം.
വിദൂരവിദ്യാഭ്യാസ വിഭാഗം 2024 നവംബറിൽ നടത്തിയ ഒന്ന്, രണ്ട് സെമസ്റ്റർ എംകോം പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർഥികൾ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും ഹാൾടിക്കറ്റുമായി ഇന്നു മുതൽ 27 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ റീവാല്യുവേഷൻ സെക്ഷനിൽ ഹാജരാകണം.