പരീക്ഷാവിജ്ഞാപനം
Friday, September 26, 2025 10:05 PM IST
2025 ഒക്ടോബർ 24 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ എംഎഫ്എ (പെയിന്റിംഗ്, സ്കൾപ്ച്ചർ) (റെഗുലർ, സപ്ലിമെന്ററി, മേഴ്സിചാൻസ്) പരീക്ഷാവിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ (www.keralauniversity.ac.in).
പരീക്ഷാഫലം
2025 ജനുവരിയിൽ നടത്തിയ അഞ്ചാം സെമസ്റ്റർ ബിടെക് (2013 സ്കീം സപ്ലിമെന്ററി &സെഷണൽ ഇംപ്രൂവ്മെന്റ് വിദ്യാർഥികൾ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഒക്ടോബർ ഒൻപതുവരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് പഠന വകുപ്പിൽ 2025 ജൂണിൽ നടത്തിയ മാസ്റ്റർ ഓഫ് ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് (20232025 ബാച്ച്) സിഎസ്എസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിദ്യാർഥികൾക്ക് അവരുടെ പ്രൊഫൈൽ മുഖേന വ്യക്തിഗതഫലം പരിശോധിക്കാം.