പരീക്ഷ മാറ്റിവച്ചു
Saturday, September 27, 2025 9:07 PM IST
2025 സെപ്റ്റംബർ 30ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും (തിയറി, പ്രാക്ടിക്കൽ, വൈവവോസി) മാറ്റിവച്ചു. പുതുക്കിയ തീയതി വെബ്സൈറ്റിൽ ലഭ്യമാക്കും.
പരീക്ഷ രജിസ്ട്രേഷൻ
2025 ഒക്ടോബർ മാസം ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ എംഎഡ് (2022 സ്കീം റെഗുലർ 2024 അഡ്മിഷൻ, സപ്ലിമെന്ററി 2022 & 2023 അഡ്മിഷൻ) പരീക്ഷകൾക്ക് പിഴ കൂടാതെ ഒക്ടോബർ നാലുവരെയും 150 രൂപ പിഴയോടെ ഒക്ടോബർ എട്ടുവരെയും 400 രൂപ പിഴയോടെ ഒക്ടോബർ 10 വരെയും അപേക്ഷിക്കാം. 2024 അഡ്മിഷൻ വിദ്യാർഥികൾ SLCM പോർട്ടൽ വഴി ഓൺലൈനായും 20222023 അഡ്മിഷൻ വിദ്യാർഥികൾ ഓഫ്ലൈനായും രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിക്കേണ്ടതാണ്. വിശദവിവരം വെബ്സൈറ്റിൽ .
പത്താം സെമസ്റ്റർ പഞ്ചവർഷ എംബിഎ ഇന്റഗ്രേറ്റഡ് (2015 സ്കീം റെഗുലർ & സപ്ലിമെന്ററി) ഒക്ടോബർ 2025 പരീക്ഷയുടെ രജിസ്ട്രേഷൻ ആരംഭിച്ചു. വിശദവിവരം വെബ്സൈറ്റിൽ.
പരീക്ഷാഫലം
2025 ഫെബ്രുവരിയിൽ നടത്തിയ മൂന്നാം സെമസ്റ്റർ ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്മന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഒക്ടോബർ ആറുവരെ അപേക്ഷിക്കാം. വിശദവിവരം വെബ്സൈറ്റിൽ.
2025 ജൂലൈ മാസത്തിൽ നടത്തിയ (ഏപ്രിൽ സെഷൻ ) ബികോം ആന്വൽ സ്കീം (റെഗുലർ, സപ്ലിമെന്ററി, മേഴ്സി ചാൻസ് ) പാർട്ട് ഒന്ന്, രണ്ട് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനഃർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഒക്ടോബർ 10 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ടൈംടേബിൾ
എംബിഎ ഡിഗ്രി (ഫുൾടൈം/ ട്രാവൽ ആൻഡ് ടൂറിസം/ പാർട്ട്ടൈം/ ഈവനിംഗ് 2000, 2014, 2018 & 2020 സ്കീം), ജൂലൈ 2025 മേഴ്സിചാൻസ് പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരം വെബ്സൈറ്റിൽ.
എട്ടാം സെമസ്റ്റർ ബിടെക് 2008 സ്കീം മേഴ്സിചാൻസ് മാർച്ച് 2025 പ്രാക്ടിക്കൽ പരീക്ഷ 08808 പ്രോജക്ട്, വൈവ & ഇൻഡസ്ട്രിയൽ വിസിറ്റ് (സിവിൽ എൻജിനീയറിംഗ് പാർട്ട്ടൈം) ഒക്ടോബർ മൂന്നിന് (AN) കൊല്ലം ടികഐം കോളജ് ഓഫ് എൻജിനിയറിംഗിൽ നടത്തും. വിശദവിവരം വെബ്സൈറ്റിൽ.