എംപിഎഡ് പ്രവേശനം
Friday, September 19, 2025 9:51 PM IST
2025 26 അധ്യയന വർഷത്തെ കാലിക്കട്ട് സർവകലാശാല സെന്‍റർ ഫോർ ഫിസിക്കൽ എജ്യുക്കേഷൻ, ഗവ. കോളജ് ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ കോഴിക്കോട് എന്നിവിടങ്ങളിലേക്കുള്ള എംപിഎഡ് പ്രോഗ്രാം പ്രവേശനം സെപ്റ്റംബർ 26ന് സർവകലാശാല സെനറ്റ് ഹൗസിൽ നടക്കും. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ രാവിലെ 10.30ന് മുൻപായി അസൽ യോഗ്യതാ സർട്ടിഫിക്കറ്റുകൾ (ഗസറ്റഡ് ഉദ്യോഗസ്ഥൻ സാക്ഷ്യപ്പെടുത്തിയ ഒരു പകർപ്പ് സഹിതം), ട്രാൻസ്ഫർ സർട്ടിഫിക്കറ്റ്, സ്വഭാവ സർട്ടിഫിക്കറ്റ്, റിസർവേഷൻ സർട്ടിഫിക്കറ്റ് (ബാധകമായവർ), മൈഗ്രേഷൻ സർട്ടിഫിക്കറ്റ്, തുല്യതാ സർട്ടിഫിക്കറ്റ് (കാലിക്കട്ട് സർവകലാശാലയിൽ നിന്ന് ഡിഗ്രി പാസായവർക്ക് ബാധകമല്ല), നാല് പാസ്പോർട്ട് സൈസ് ഫോട്ടോ, ഒന്നാം സെമസ്റ്റർ ഫീസ് എന്നിവ സഹിതം രക്ഷിതാക്കൾക്കൊപ്പം ഹാജരാകണം. ഹാജരാകാത്തവർക്ക് പിന്നീട് അവസരമുണ്ടാകില്ല. ഫോൺ: 9562211321.
സെനറ്റ് തെരഞ്ഞെടുപ്പ്: വോട്ടർ പട്ടിക
കാലിക്കട്ട് സർവകലാശാല സെനറ്റിലേക്ക് വിദ്യാർഥി പ്രതിനിധികളെ തെരഞ്ഞെടുക്കുന്നതിനുള്ള സർവകലാശാലാ യൂണിയൻ ജനറൽ കൗൺസിലിൽ അംഗങ്ങളുടെ വോട്ടർ പട്ടിക സെപ്റ്റംബർ 20ന് പ്രസിദ്ധീകരിക്കും. സർവകലാശാലാ നോട്ടീസ് ബോർഡിലും ഔദ്യോഗിക വെബ്സൈറ്റിലും ലഭ്യമാകും. വോട്ടർ പട്ടികയിൽ തെറ്റ് തിരുത്തലുകൾ, ഒഴിവാക്കലുകൾ, കൂട്ടിച്ചേർക്കലുകൾ എന്നിവ ഉണ്ടെങ്കിൽ പട്ടിക പ്രസിദ്ധീകരിച്ച് 15 ദിവസത്തിനകം രജിസ്ട്രാർ ആൻഡ് റിട്ടേണിംഗ് ഓഫീസർക്ക് നൽകേണ്ടതാണ്.
വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പ്
കാലിക്കട്ട് സർവകലാശാലാ അഫിലിയേറ്റഡ് കോളജുകൾ / സെന്‍ററുകൾ / പഠനവകുപ്പുകൾ എന്നിവിടങ്ങളിലെ 2025 26 അധ്യയന വർഷത്തെ വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പ് ഒക്ടോബർ ഒൻപതിന് നടക്കും. വിജ്ഞാപനവും തെരഞ്ഞെടുപ്പ് ഷെഡ്യൂളും സർവകലാശാലാ വെബ്‌സൈറ്റിൽ https://www.uoc.ac.in/ .
സ്വിമ്മിംഗ് ട്രെയിനർ അഭിമുഖം
കാലിക്കട്ട് സർവകലാശാലാ കായിക പഠനവകുപ്പിലെ കരാറടിസ്ഥാനത്തിലുള്ള സ്വിമ്മിംഗ് ട്രെയിനർ ( പുരുഷൻ ഒന്ന്, സ്ത്രീ ഒന്ന് ) തസ്തികയിലേക്ക് ഓൺലൈനായി അപേക്ഷിച്ചവരിൽ യോഗ്യരായവർക്കുള്ള അഭുമുഖം സെപ്റ്റംബർ 26ന് സർവകലാശാലാ ഭരണകാര്യാലയത്തിൽ നടക്കും. വിശദവിവരങ്ങൾ സർവകലാശാലാ വെബ്‌സൈറ്റിൽ.
മൂന്നാം സെമസ്റ്റർ (എഫ്‌വൈയുജിപി) കോഴ്സ് രജിസ്‌ട്രേഷൻ
മൂന്നാം സെമസ്റ്റർ (എഫ്‌വൈയുജിപി 2024 പ്രവേശനം) നാലു വർഷ ബിരുദ പ്രോഗ്രാം കോഴ്സ് രജിസ്‌ട്രേഷൻ ചെയ്യുന്നതിനുള്ള ലിങ്ക് കോളജ് പോർട്ടലിൽ സെപ്റ്റംബർ 23 മുതൽ ഒക്ടോബർ മൂന്ന് വരെ ലഭ്യമാകും. മേജർ പ്രോഗ്രാം സ്വിച്ച് ചെയ്തവർ, ഇന്റർ കോളജ്, ഇന്‍റർ യൂണിവേഴ്സിറ്റി ട്രാൻസ്ഫർ ചെയ്തവർ ഉൾപ്പെടെയുള്ളവർക്ക് രജിസ്റ്റർ ചെയ്യാം.
പരീക്ഷാഅപേക്ഷ
അഫിലിയേറ്റഡ് കോളജുകളിലെ ഒൻപതാം സെമസ്റ്റർ ( സിബിസിഎസ്എസ് 2020 പ്രവേശനം ) ഇന്‍റഗ്രേറ്റഡ് എംഎസ്‌സി ബോട്ടണി വിത് കംപ്യൂട്ടേഷണൽ ബയോളജി നവംബർ 2025 സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകൾക്ക് പിഴ കൂടാതെ 23 വരെയും 200 രൂപ പിഴയോടെ 26 വരെയും അപേക്ഷിക്കാം. ലിങ്ക് 19 മുതൽ ലഭ്യമാകും.
പരീക്ഷാഫലം
വിദൂര വിഭാഗം രണ്ടാം സെമസ്റ്റർ എംഎ ഇക്കണോമിക്സ് (2022, 2023 പ്രവേശനം) ഏപ്രിൽ 2025, (2020, 2021 പ്രവേശനം) ഏപ്രിൽ 2024 പരീക്ഷകളുടെയും വിദൂര വിഭാഗം രണ്ടാം സെമസ്റ്റർ എംഎ പൊളിറ്റിക്കൽ സയൻസ് (2022, 2023 പ്രവേശനം) ഏപ്രിൽ 2025, (2021 പ്രവേശനം) ഏപ്രിൽ 2024 പരീക്ഷകളുടെയും ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 29 വരെ അപേക്ഷിക്കാം.
നാലാം സെമസ്റ്റർ (സിസിഎസ്എസ് 2022, 2023 പ്രവേശനം) എംഎസ്‌സി മാത്തമാറ്റിക്സ് ഏപ്രിൽ 2025 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
വിദൂര വിഭാഗം രണ്ടാം സെമസ്റ്റർ (എസ്ഡിഇ സിബിസിഎസ്എസ് 2020, 2021 പ്രവേശനം ) എംഎ മലയാളം ഏപ്രിൽ 2024 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഒക്ടോബർ മൂന്ന് വരെ അപേക്ഷിക്കാം.
പുനർമൂല്യനിർണയഫലം
വിദൂര വിഭാഗം നാലാം സെമസ്റ്റർ എംഎ പൊളിറ്റിക്കൽ സയൻസ് ഏപ്രിൽ 2025 പരീക്ഷയുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.