കാലിക്കട്ട് സർവകലാശാലയുടെ 2025 26 അധ്യയന വർഷത്തെ ബിരുദ പ്രവേശനത്തിനും ലേറ്റ് രജിസ്ട്രേഷനുമുള്ള സൗകര്യം സെപ്റ്റംബർ 22, 23 തീയതികളിൽ ലഭ്യമാകും (https://admission.uoc.ac.in/). ലേറ്റ് രജിസ്‌ട്രേഷന് മുൻപ് പ്രവേശനം ആഗ്രഹിക്കുന്ന കോളജുകളിലെ സീറ്റ് വിവരവും പ്രവേശന സാധ്യതയും പരിശോധിച്ച് ഉറപ്പ് വരുത്തണം. പ്രവേശനം ആഗ്രഹിക്കുന്നവർ കോളജുകളുമായി ബന്ധപ്പെടേണ്ടതും അവർ നിർദേശിക്കുന്ന സമയം പാലിക്കേണ്ടതുമാണ്.

“ഗവേഷണത്തിനായുള്ള എഐ ടൂളുകള്‍”: ശില്പശാല

തേഞ്ഞിപ്പലം: ഗവേഷണ രംഗത്ത് നിർമിതബുദ്ധിയുടെ നൂതന സാധ്യതകൾ പരിചയപ്പെടുത്തുന്നതിനായി കാലിക്കട്ട് സർവകലാശാലാ സോഷ്യോളജി പഠനവകുപ്പും കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻഡ് എംപ്ലോയ്‌മെന്‍റും (കെഐഎൽഇ) ചേർന്ന് “ഗവേഷണത്തിനായുള്ള എഐ ടൂളുകള്‍’ എന്ന വിഷയത്തിൽ ഏകദിന ശില്പശാല സംഘടിപ്പിക്കുന്നു. 23ന് രാവിലെ പത്തിന് സർവകലാശാലാ ഇഎംഎസ് സെമിനാർ കോംപ്ലക്സിൽ നടക്കുന്ന പരിപാടി വൈസ് ചാൻസലർ ഡോ. പി. രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും. കിലെ ചെയർമാൻ കെ.എൻ. ഗോപിനാഥ് പങ്കെടുക്കും. നിർമിതബുദ്ധി ഉപയോഗിച്ച് ഗവേഷണ പ്രക്രിയ കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ശില്പശാല ഗവേഷകർക്കും വിദ്യാർഥികൾക്കും അധ്യാപകർക്കും ഒരുപോലെ പ്രയോജനകരമാകും. കേരള സർവകലാശാല അസിസ്റ്റന്‍റ് ലൈബ്രേറിയൻ ഡോ. ഐ. ഷിഹാബ് ശില്പശാലയ്ക്ക് നേതൃത്വം നൽകും.

പരിസ്ഥിതി ശാസ്ത്ര പഠനവകുപ്പിൽ വാക് ഇൻ ഇന്‍റർവ്യൂ

കാലിക്കട്ട് സർവകലാശാല പരിസ്ഥിതി ശാസ്ത്ര പഠനവകുപ്പിൽ ഗസ്റ്റ് അധ്യാപക നിയമനത്തിനുള്ള വാക് ഇൻ ഇന്‍റർവ്യൂ സെപ്റ്റംബർ 24ന് നടക്കും. പരിസ്ഥിതി ശാസ്ത്രത്തിലോ അനുബന്ധ വിഷയത്തിലോ ബിരുദാനന്തര ബിരുദവും മറ്റ് അധ്യാപക യോഗ്യതയുമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം രാവിലെ പത്തിന് പഠനവകുപ്പിൽ ഹാജരാകണം. ഫോൺ: 9447956226.

സീറ്റൊഴിവ്

കാലിക്കട്ട് സർവകലാശാലാ കമ്പ്യൂട്ടർ സയൻസ് പഠനവകുപ്പിലെ പ്രോജക്ട് മോഡ് പ്രോഗ്രാമായ പിജി ഡിപ്ലോമ ഇൻ ഡാറ്റാ സയൻസ് ആൻഡ് അനലറ്റിക്സിൽ സീറ്റൊഴിവുണ്ട്. താത്പര്യമുള്ളവർക്ക് സെപ്റ്റംബർ 25ന് രാവിലെ 11 ന് മതിയായ രേഖകൾ സഹിതം പഠനവകുപ്പിൽ ഹാജരായി പ്രവേശനം നേടാം. ഫോൺ: 8129544736, 04942407325.

സോഷ്യൽ സർവീസ് പ്രോഗ്രാം സർട്ടിഫിക്കറ്റ്: ഒക്ടോബർ 31 വരെ അപ്‌ലോഡ് ചെയ്യാം

കാലിക്കട്ട് സർവകലാശാലാ സെന്‍റർ ഫോർ ഡിസ്റ്റൻസ് ആൻഡ് ഓൺലൈൻ എഡ്യൂക്കേഷനു ( മുൻ എസ്ഡിഇ ) കീഴിൽ 2023 വർഷം പ്രവേശനം നേടിയ ബിഎ, ബികോം, ബിബിഎ വിദ്യാർഥികൾ കോഴ്സ് പൂർത്തിയാക്കുന്നതിന്‍റെ ഭാഗമായി സമർപ്പിക്കേണ്ട കാലിക്കട്ട് യൂണിവേഴ്സിറ്റി സോഷ്യൽ സർവീസ് പ്രോഗ്രാം ( സിയുഎസ്എസ്പി ) സർട്ടിഫിക്കറ്റ് / മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ് എന്നിവ സ്റ്റുഡന്‍റ്സ് പോർട്ടലിൽ അപ്‌ലോഡ് ചെയ്യേണ്ട അവസാന തീയതി ഒക്ടോബർ 31 വരെ നീട്ടി. ഫോൺ: 0494 2407356.

എൽഎൽബി യൂണിറ്ററി ഡിഗ്രി ഒറ്റത്തവണ റഗുലർ സപ്ലിമെന്‍ററി പരീക്ഷ

മൂന്ന് വർഷ എൽഎൽബി യൂണിറ്ററി ഡിഗ്രി രണ്ടാം സെമസ്റ്റർ (2016 പ്രവേശനം) സെപ്റ്റംബർ 2023, (2017 പ്രവേശനം) സെപ്റ്റംബർ 2024, നാലാം സെമസ്റ്റർ (2017 പ്രവേശനം) സെപ്റ്റംബർ 2024 ഒറ്റത്തവണ റഗുലർ സപ്ലിമെന്‍ററി പരീക്ഷകൾ ഒക്ടോബർ 14നും ആറാം സെമസ്റ്റർ (2017 പ്രവേശനം) സെപ്റ്റംബർ 2024 പരീക്ഷ ഒക്ടോബർ 15നും തുടങ്ങും. കേന്ദ്രം: ടാഗോർ നികേതൻ, കാലിക്കട്ട് സർവകലാശാല ക്യാമ്പസ്. വിശദമായ സമയക്രമം വെബ്സൈറ്റിൽ.

ഒറ്റത്തവണ റഗുലർ സപ്ലിമെന്‍ററി പരീക്ഷാഫലം

വിദൂര വിഭാഗം ഒന്ന്, മൂന്ന് സെമസ്റ്റർ (സിബിസിഎസ്എസ് എസ്ഡിഇ 2019 പ്രവേശനം ) എംഎ സംസ്‌കൃതം ജനറൽ സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്‍ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഒക്ടോബർ നാല് വരെ അപേക്ഷിക്കാം.

പരീക്ഷാഅപേക്ഷ

അഫിലിയേറ്റഡ് കോളജുകളിലെ ഏഴാം സെമസ്റ്റർ (സിബിസിഎസ്എസ് 2020, 2021, 2022 പ്രവേശനം) ഇന്‍റഗ്രേറ്റഡ് പിജി എംഎ പൊളിറ്റിക്സ് ആൻഡ് ഇന്‍റർനാഷണൽ റിലേഷൻസ്, എംഎ ഇംഗ്ലീഷ് ആൻഡ് മീഡിയാ സ്റ്റഡീസ്, എംഎ മലയാളം, എംഎ സോഷ്യോളജി, എംഎസ്‌സി ബോട്ടണി വിത് കംപ്യൂട്ടേഷണൽ ബയോളജി, എംഎസ്‌സി സൈക്കോളജി, എംഎസ്‌സി സ്റ്റാറ്റിസ്റ്റിക്‌സ് നവംബർ 2025 റഗുലർ / സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകൾക്ക് പിഴ കൂടാതെ ഒക്ടോബർ മൂന്ന് വരെയും 200 രൂപ പിഴയോടെ ഏഴ് വരെയും അപേക്ഷിക്കാം. ലിങ്ക് സെപ്റ്റംബർ 22 മുതൽ ലഭ്യമാകും.

പരീക്ഷ

അഫിലിയേറ്റഡ് കോളജുകളിലെ ഇന്‍റഗ്രേറ്റഡ് പിജി ഒൻപതാം സെമസ്റ്റർ (2020, 2021 പ്രവേശനം) നവംബർ 2025 റഗുലർ / സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകൾ ഒക്ടോബർ 15നും മൂന്നാം സെമസ്റ്റർ (2021 പ്രവേശനം മുതൽ) നവംബർ 2025, (2020 പ്രവേശനം) നവംബർ 2024 പരീക്ഷകൾ ഒക്ടോബർ 17നും തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.

പരീക്ഷാഫലം

രണ്ടാം സെമസ്റ്റർ (സിസിഎസ്എസ് 2021, 2022 പ്രവേശനം ) ഏപ്രിൽ 2025 സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.