കാലിക്കട്ട് സർവകലാശാലാ എജ്യുക്കേഷൻ പഠനവകുപ്പിൽ ആരംഭിക്കുന്ന നാലു വർഷ ഇന്‍റഗ്രേറ്റഡ് ടീച്ചർ എജ്യുക്കേഷൻ പ്രോഗ്രാമിലേക്ക് (ഐടിഇപി) കരാറടിസ്ഥാനത്തിൽ അസിസ്റ്റന്‍റ് പ്രഫസർ നിയമനത്തിനുള്ള വാക് ഇൻ ഇന്‍റർവ്യൂ സെപ്റ്റംബർ 24, 25, 26 തീയതികളിൽ സർവകലാശാലാ ഭരണകാര്യാലയത്തിൽ നടക്കും. ഫോൺ: 9447539069. വിശദമായ വിജ്ഞാപനം സർവകലാശാലാ വെബ്സൈറ്റിൽ https://www.uoc.ac.in/.

ഒറ്റത്തവണ റഗുലർ സപ്ലിമെന്‍ററി പരീക്ഷ

ബിബിഎ എൽഎൽഎൽ ഹോണേഴ്‌സ് ആറ്, പത്ത് സെമസ്റ്റർ (2011 സ്‌കീം 2015 പ്രവേശനം) സെപ്റ്റംബർ 2024 ഒറ്റത്തവണ റഗുലർ സപ്ലിമെന്‍ററി പരീക്ഷകൾ ഒക്ടോബർ 14നും നാല്, എട്ട് സെമസ്റ്റർ (2011 സ്‌കീം 2015 പ്രവേശനം) സെപ്റ്റംബർ 2024, എട്ടാം സെമസ്റ്റർ (2011 സ്‌കീം 2014 പ്രവേശനം) സെപ്റ്റംബർ 2023 പരീക്ഷകൾ ഒക്ടോബർ 15 നും തുടങ്ങും. കേന്ദ്രം: ടാഗോർ നികേതൻ, കാലിക്കട്ട് സർവകലാശാല ക്യാമ്പസ്. വിശദമായ സമയക്രമം വെബ്സൈറ്റിൽ.

പരീക്ഷ

വിദൂര വിഭാഗം / പ്രൈവറ്റ് രജിസ്‌ട്രേഷൻ അഞ്ചാം സെമസ്റ്റർ (സിബിസിഎസ്എസ് യുജി) ബിഎ, ബിഎസ്‌സി, ബികോം, ബിബിഎ, ബിഎ അഫ്സൽ ഉൽ ഉലമ, ബിഎ മൾട്ടിമീഡിയ, ഓപ്പൺ കോഴ്സസ് നവംബർ 2025, ബിഎ മൾട്ടിമീഡിയ നവംബർ 2024 റഗുലർ / സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകൾ ഒക്ടോബർ 30ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.

പരീക്ഷാഫലം

ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്മെന്‍റ് മൂന്നാം വർഷ ഏപ്രിൽ 2025 (2022 പ്രവേശനം) റഗുലർ/ (2020, 2021 പ്രവേശനം) സപ്ലിമെന്‍ററി പരീക്ഷകളുടെയും നാലാം വർഷ ഏപ്രിൽ 2025 (2021 പ്രവേശനം) റഗുലർ/ (2020, 2019 പ്രവേശനം) സപ്ലിമെന്‍ററി പരീക്ഷകളുടെയും ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഒക്ടോബർ എട്ട് വരെ അപേക്ഷിക്കാം.

രണ്ടാം സെമസ്റ്റർ (സിബിസിഎസ്എസ് യുജി 2019 മുതൽ 2023 വരെ പ്രവേശനം) ബിഎ മൾട്ടിമീഡിയ ഏപ്രിൽ 2025 സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകളുടെയും ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഒക്ടോബർ നാല് വരെ അപേക്ഷിക്കാം.

പുനർമൂല്യനിർണയഫലം

നാലാം സെമസ്റ്റർ എംഎസ്‌സി മാത്തമാറ്റിക്സ് വിത് ഡാറ്റാ സയൻസ്, എംഎ സംസ്‌കൃത ഭാഷയും സാഹിത്യവും ( ജനറൽ ), വിദൂര വിഭാഗം എംഎ ഹിന്ദി, എംഎ ഹിസ്റ്ററി ഏപ്രിൽ 2025 പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.