എം.എഡ്. പ്രവേശനം 2025; ഒന്നാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
Tuesday, September 23, 2025 9:43 PM IST
കാലിക്കട്ട് സര്‍വകലാശാലയുടെ 2025 2026 അധ്യയന വര്‍ഷത്തെ എം.എഡ്. പ്രവേശന ത്തിനുള്ള ഒന്നാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവര്‍ സെപ്റ്റംബര്‍ 25ന് വൈകീട്ട് മൂന്ന് മണിക്കുള്ളില്‍ മാന്‍ഡേറ്ററി ഫീസടക്കേണ്ടതാണ്. മാന്‍ഡേറ്ററി ഫീസ്: എസ്.സി./ എസ്.ടി./മറ്റ് സംവരണ വിഭാഗക്കാര്‍ 145 രൂപ, മറ്റുള്ളവര്‍ 575 രൂപ. ഫീസടച്ചവര്‍ രസീതും പുതുക്കിയ അപേക്ഷയുടെ പകര്‍പ്പും എടുത്ത് സൂക്ഷിക്കണം. അലോട്ട്മെന്റ് ലഭിച്ച് നിര്‍ദിഷ്ട സമയപരിധിക്കുള്ളില്‍ മാന്‍ഡേറ്ററി ഫീസടക്കാത്തവര്‍ക്ക് നിലവില്‍ ലഭിച്ച അലോട്ട്മെന്റ് നഷ്ടമാവുന്നതും തുടര്‍ന്നുള്ള അലോട്ട്മെന്റ് പ്രക്രിയയില്‍ നിന്ന് പുറത്താകുന്നതുമാണ്. ഒന്നാം അലോട്ട്മെന്റിന് ശേഷം തിരുത്തലുകള്‍ വരുത്തേണ്ടവര്‍ക്ക് രണ്ടാം അലോട്ട്മെന്റിന് ശേഷമുള്ള എഡിറ്റിംഗ് സൗകര്യം ഉപയോഗിക്കാവുന്നതാണ്. ഒന്നാമത്തെ ഓപ്ഷന് ലഭിച്ചവരും ലഭിച്ച ഓപ്ഷനില്‍ തൃപ്തരായി ഹയര്‍ ഓപ്ഷന് റദ്ദ് ചെയ്യുന്നവരും അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്തു സ്ഥിരപ്രവേശനം നേടേണ്ട താണ്. ഒന്നാം അലോട്ട്മെന്റ് ലഭിക്കുകയും ഹയര്‍ ഓപ്ഷന് നിലനിര്‍ത്തുകയും ചെയ്യുന്നവര്‍ മാന്‍ഡേറ്ററി ഫീസ് അടച്ച് രണ്ടാം അലോട്ട്മെന്റിന് കാത്തിരിക്കേണ്ടതാണ്. ലഭിച്ച ഓപ്ഷനില്‍ തൃപ്തരായവര്‍ ഹയര്‍ ഓപ്ഷന് പരിഗണിക്കേണ്ടതില്ലെങ്കില്‍ നിര്‍ബന്ധമായും ഹയര്‍ ഓപ്ഷന് ക്യാന്‍സല്‍ ചെയ്യേണ്ടതാണ്. ഹയര്‍ ഓപ്ഷന് നിലനിര്‍ത്തുന്നപക്ഷം പ്രസ്തുത ഹയര്‍ ഓപ്ഷനില്‍ ഏതെങ്കിലും ഒന്നിലേക്ക് തുടര്‍ന്നുള്ള അലോട്ട്മെന്റ് ലഭിച്ചാല്‍ ആയതു നിര്‍ബന്ധമായും സ്വീകരിക്കേണ്ടതാണ്, ഇതോടെ മുന്‍പ് ലഭിച്ച അലോട്ട്മെന്റ് നഷ്ടമാവുന്നതും അത് യാതൊരു കാരണവശാലും പുനസ്ഥാപിച്ചു നല്കുന്നതുമല്ല. കൂടുതല്‍ വിവരങ്ങള്‍ പ്രവേശന വിഭാഗം വെബ്സൈറ്റില്‍. ഫോണ്‍: 0494 2407017, 7016, 2660600.
അധ്യാപക നിയമനം: വാക് ഇന്‍ ഇന്റര്‍വ്യൂ മാറ്റി
കാലിക്കട്ട് സര്‍വകലാശാലാ എജ്യുക്കേഷന്‍ പഠനവകുപ്പില്‍ ആരംഭിക്കുന്ന നാലു വര്‍ഷ ഇന്റഗ്രേറ്റഡ് ടീച്ചര്‍ എജ്യുക്കേഷന്‍ പ്രോഗ്രാമിലേക്ക് (ഐ.ടി.ഇ.പി.) കരാറടിസ്ഥാനത്തില്‍ അസിസ്റ്റന്റ് പ്രഫസര്‍ നിയമനത്തിന് സെപ്റ്റംബര്‍ 24, 25, 26 തീയതികളില്‍ നടത്താനിരുന്ന വാക് ഇന്‍ ഇന്റര്‍വ്യൂ മാറ്റി. പുതുക്കിയ തീയതി പിന്നീടറിയിക്കും.
പരീക്ഷാഅപേക്ഷ
ഒന്നാം സെമസ്റ്റര്‍ എം.സി.എ. (2022 മുതല്‍ 2025 വരെ പ്രവേശനം) നവംബര്‍ 2025, ഒന്നാം സെമസ്റ്റര്‍ എം.എസ് സി. ഹെല്‍ത് ആന്റ് യോഗാ തെറാപ്പി (2021 മുതല്‍ 2025 വരെ പ്രവേശനം) ഡിസംബര്‍ 2025, അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റര്‍ എം.എ., എം.എസ് സി., എം.കോം., എം.എസ്.ഡബ്ല്യൂ., എം.എ. ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍, എം.ടി.ടി.എം., എം.ബി.ഇ., എം.ടി.എച്ച്. എം., എം.എച്ച്.എം. (PG CBCSS 2022 പ്രവേശനം മുതല്‍) നവംബര്‍ 2025, വിദൂര വിഭാഗം ഒന്നാം സെമസ്റ്റര്‍ എം.എ., എം.എസ് സി., എം.കോം. (PG SDE CBCSS) (2022, 2023 പ്രവേശനം) നവംബര്‍ 2025, (2021 പ്രവേശനം) നവംബര്‍ 2024 റഗുലര്‍ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ ഒക്ടോബര്‍ എട്ട് വരെയും 200 രൂപ പിഴയോടെ 13 വരെയും അപേക്ഷിക്കാം. ലിങ്ക് സെപ്തംബര്‍ 24 മുതല്‍ ലഭ്യമാകും.