കോഷൻ ഡെപ്പോസിറ്റ് കൈപ്പറ്റണം
Wednesday, September 24, 2025 9:46 PM IST
കാലിക്കട്ട് സർവകലാശാലാ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് പഠനവകുപ്പിലെ 2020 2022 ബാച്ച് മാസ്റ്റർ ഓഫ് ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് വിദ്യാർഥികളിൽ കോഷൻ ഡെപ്പോസിറ്റ് കൈപറ്റാത്തവർ ഒക്ടോബർ 16നോ അതിന് മുൻപോ കൈപ്പറ്റേണ്ടതാണ്. അല്ലാത്തപക്ഷം പ്രസ്തുത തുക സർവകലാശാലാ ഫണ്ടിലേക്ക് കണ്ടു കെട്ടുമെന്ന് വകുപ്പ് മേധാവി അറിയിച്ചു.
വിദൂര വിഭാഗം ഐഡി കാർഡ്
കാലിക്കട്ട് സർവകലാശാലാ സെന്റർ ഫോർ ഡിസ്റ്റൻസ് ആൻഡ് ഓൺലൈൻ എഡ്യൂക്കേഷനു (മുൻ എസ്ഡഇ) കീഴിൽ ബിഎ അഫ്സൽ ഉൽ ഉലമ, പൊളിറ്റിക്കൽ സയൻസ്, ബികോം, ബിബിഎ പ്രോഗ്രാമുകൾക്ക് 2023 പ്രവേശനം ബാച്ചിന്റെ കൂടെ അഞ്ചാം സെമസ്റ്ററിലേക്ക് പുനഃ പ്രവേശനം / സ്ട്രീം ചേഞ്ച് വഴി പ്രവേശനം നേടിയവരുടെ ഐഡി കാർഡുകൾ ഡൗൺലോഡ് ചെയ്യുന്നതിനുള്ള ലിങ്ക് നവംബർ 15 വരെ വിദൂര വിഭാഗം വെബ്സൈറ്റിൽ ലഭ്യമാകും https://sde.uoc.ac.in/.
പരീക്ഷാഅപേക്ഷ
ഒന്നാം സെമസ്റ്റർ എംഎസ്സി ഹെൽത് ആൻഡ് യോഗാ തെറാപ്പി (2022 മുതൽ 2025 വരെ പ്രവേശനം) ഡിസംബർ 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ ഒക്ടോബർ എട്ട് വരെയും 200 രൂപ പിഴയോടെ 13 വരെയും അപേക്ഷിക്കാം.
പരീക്ഷാഫലം
മൂന്നാം സെമസ്റ്റർ എംആർക് സസ്റ്റൈനബിൾ ആർക്കിടെക്ച്ചർ, ലാൻഡ്സ്കേപ്പ് ആർക്കിടെക്ച്ചർ (2023 പ്രവേശനം) ജനുവരി 2025 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർമൂല്യനിർണയഫലം
വിദൂര വിഭാഗം രണ്ടാം സെമസ്റ്റർ ബിഎ, ബിഎസ്സി (സിയുസിബിസിഎസ്എസ് യുജി 2014, 2015, 2016 പ്രവേശനം) സെപ്റ്റംബർ 2022 ഒറ്റത്തവണ സപ്ലിമെന്ററി പരീക്ഷകളുടെ പുനർമൂല്യനി ർണയഫലം പ്രസിദ്ധീകരിച്ചു.
നാലാം സെമസ്റ്റർ എംഎ ഇസ്ലാമിക് സ്റ്റഡീസ് ഏപ്രിൽ 2025 പരീക്ഷയുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.