പിഎച്ച്ഡി പ്രവേശനം
Thursday, September 25, 2025 9:45 PM IST
കാലിക്കട്ട് സർവകലാശാലാ ലൈഫ് സയൻസ് പഠനവകുപ്പിൽ (എനി ടൈം രജിസ്ട്രേഷൻ) പിഎച്ച്ഡി പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ജെആർഎഫ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഒമ്പത് ഒഴിവാണുള്ളത്. സൂപ്പർവൈസർ, വിഷയം, ഒഴിവ് എന്നിവ ക്രമത്തിൽ: ഡോ. ഇ. ശ്രീകുമാർ ഫിസിയോളജി 03 ഒഴിവ്, ഡോ. ഡിനോജ് സെബാസ്റ്റ്യൻ മൈക്രോബയോളജി 02 ഒഴിവ്, ഡോ. ഗായത്രി ദേവി ബയോകെമിസ്ട്രി 02 ഒഴിവ്, ഡോ. ഇമ്മാനുവൽ സൈമൺ ബയോകെമിസ്ട്രി 02 ഒഴിവ്. ബയോഡാറ്റാ, പാസ്പോർട്ട് സൈസ് ഫോട്ടോ, ജെആർഎഫ് അവാർഡ് സർട്ടിഫിക്കറ്റ്, മതിയായ മറ്റ് യോഗ്യതാ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം [email protected] എന്ന ഇ മെയിൽ വിലാസത്തിൽ ഒക്ടോബർ 15ന് വൈകിട്ട് അഞ്ചിന് മുൻപായി അപേക്ഷ സമർപ്പിക്കണം. വിശദമായ വിജ്ഞാപനം സർവകലാശാലാ വെബ്സൈറ്റിൽ https://www.uoc.ac.in/ .
പ്രാക്ടിക്കൽ പരീക്ഷ
നാലാം സെമസ്റ്റർ എംവോക് സോഫ്റ്റ്വെയർ ഡെവലപ്മെന്റ് വിത് സ്പെഷ്യലൈസേഷൻ ഇൻ ഡാറ്റാ അനലറ്റിക്സ് ഏപ്രിൽ 2025 പ്രാക്ടിക്കൽ പരീക്ഷ സെപ്റ്റംബർ 26 ന് നടക്കും. കേന്ദ്രം: സിസിഎസ്ഐടി കൊടുങ്ങല്ലൂർ.
രണ്ടാം സെമസ്റ്റർ ബിവോക് ഫിഷ് പ്രോസസിംഗ് ടെക്നോളജി ഏപ്രിൽ 2025 പ്രാക്ടിക്കൽ പരീക്ഷകൾ ഒക്ടോബർ ഏഴ്, എട്ട് തീയതികളിൽ നടക്കും. കേന്ദ്രം: എംഇഎസ് അസ്മാബി കോളജ് വെമ്പല്ലൂർ. വിശദമായ ഷെഡ്യൂൾ വെബ്സൈറ്റിൽ.
ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷ
മൂന്നാം സെമസ്റ്റർ എൽഎൽഎം ( 2015 മുതൽ 2018 വരെ, 2020, 2021 പ്രവേശനം ) സെപ്റ്റംബർ 2024 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷ ഒക്ടോബർ 27ന് തുടങ്ങും. കേന്ദ്രം: ടാഗോർ നികേതൻ, കാലിക്കട്ട് സർവകലാശാല ക്യാമ്പസ്. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷാഫലം
വിദൂര വിഭാഗം ഒന്ന്, മൂന്ന് സെമസ്റ്റർ എംകോം, എംഎ പൊളിറ്റിക്കൽ സയൻസ് ( 2019 പ്രവേശനം ) സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് യഥാക്രമം ഒക്ടോബർ ആറ്, ഏഴ് തീയതികൾ വരെ അപേക്ഷിക്കാം.
വിദൂര വിഭാഗം ഒന്ന്, രണ്ടാം വർഷ എംകോം (1997 മുതൽ 2003 വരെ പ്രവേശനം) ഏപ്രിൽ 2022 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഒക്ടോബർ ഏഴ് വരെ അപേക്ഷിക്കാം.
പരീക്ഷാഅപേക്ഷ
സർവകലാശാലാ സെന്ററുകളിലെയും അഫിലിയേറ്റഡ് കോളജുകളിലെയും ഒന്നാം സെമസ്റ്റർ രണ്ടു വർഷ ബിഎഡ് (2022 പ്രവേശനം മുതൽ) നവംബർ 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ ഒക്ടോബർ 14 വരെയും 200 രൂപ പിഴയോടെ 17 വരെയും അപേക്ഷിക്കാം. ലിങ്ക് സെപ്റ്റംബർ 29 മുതൽ ലഭ്യമാകും.
പരീക്ഷ
മൂന്നാം സെമസ്റ്റർ ബിആർക് (2017 മുതൽ 2021 വരെ പ്രവേശനം) നവംബർ 2025 സപ്ലിമെന്ററി പരീക്ഷകൾ നവംബർ മൂന്നിന് തുടങ്ങും.
രണ്ടാം സെമസ്റ്റർ ബിബിഎ എൽഎൽബി ഹോണേഴ്സ് (2019 മുതൽ 2024 വരെ പ്രവേശനം) ഏപ്രിൽ 2025, (2017, 2018 പ്രവേശനം) നവംബർ 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ നവംബർ മൂന്നിന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പരീക്ഷാഫലം
രണ്ടാം സെമസ്റ്റർ എംസിഎ (2022, 2023, 2024 പ്രവേശനം) ഏപ്രിൽ 2025 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഒക്ടോബർ ഏഴ് വരെ അപേക്ഷിക്കാം.
പുനർമൂല്യനിർണയഫലം
വിദൂര വിഭാഗം നാലാം സെമസ്റ്റർ എംകോം ഏപ്രിൽ 2025 പരീക്ഷയുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.