അസിസ്റ്റന്റ് പ്രഫസർ അഭിമുഖം
Friday, September 26, 2025 10:07 PM IST
കാലിക്കട്ട് സർവകലാശാലാ സെന്റർ ഫോർ കോസ്റ്റ്യൂം ആൻഡ് ഫാഷൻ ഡിസൈനിങ്ങിൽ കരാറടിസ്ഥാനത്തിലുള്ള അസിസ്റ്റന്റ് പ്രഫസർ നിയമനത്തിനായി 30.07.2025 തീയതിയിലെ വിജ്ഞാപന പ്രകാരം അപേക്ഷിച്ചവരിൽ യോഗ്യരായി കണ്ടെത്തിയവർക്കുള്ള അഭിമുഖം ഒക്ടോബർ നാലിന് സർവകലാശാലാ ഭരണ കാര്യാലയത്തിൽ നടക്കും. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ https://www.uoc.ac.in/.
ബികോം അഡീഷണൽ സ്പെഷ്യലൈസേഷൻ:ഐഡി കാർഡ്
കാലിക്കട്ട് സർവകലാശാലയിൽ പ്രൈവറ്റ് രജിസ്ട്രേഷൻ മോഡിൽ ബികോം അഡീഷണൽ സ്പെഷ്യലൈസേഷൻ പ്രോഗ്രാമിന് ഈ വർഷം പ്രവേശനം നേടിയവരുടെ ഐഡി കാർഡുകൾ ഡൗൺലോഡ് ചെയ്യുന്നതിനുള്ള ലിങ്ക് നവംബർ 15 വരെ സർവകലാശാലാ വെബ്സൈറ്റിൽ ലഭ്യമാകും https://www.uoc.ac.in/.
ഗ്രേഡ് കാർഡ് വിതരണം
നാലാം സെമസ്റ്റർ ബിടെക് ( 2019 മുതൽ 2023 വരെ പ്രവേശനം ) ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഗ്രേഡ് കാർഡുകൾ വിതരണത്തിനായി പരീക്ഷാ കേന്ദ്രമായ സർവകലാശാലാ എൻജിനീയറിംഗ് കോളജിലേക്ക് (ഐഇടി) അയച്ചിട്ടുണ്ട്. വിദ്യാർഥികൾ തിരിച്ചറിയൽ കാർഡ് സഹിതം ഹാജരാകണം.
പ്രാക്ടിക്കൽ പരീക്ഷ
നാലാം സെമസ്റ്റർ എംവോക് അപ്ലൈഡ് ബയോടെക്നോളജി ഏപ്രിൽ 2025 (SDC4ABP2 INTERNSHIP & PROJECT) പ്രാക്ടിക്കൽ പരീക്ഷ സെപ്റ്റംബർ 27ന് നടക്കും. കേന്ദ്രം: സെന്റ് മേരീസ് കോളജ് തൃശൂർ.
ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷ
അഫിലിയേറ്റഡ് കോളജുകളിലെയും വിദൂര വിഭാഗത്തിലെയും എല്ലാ അവസരങ്ങളും നഷ്ടമായവർക്കുള്ള ആറാം സെമസ്റ്റർ (സിയുസിബിസിഎസ്എസ് യുജി 2014, 2015, 2016 പ്രവേശനം) ബിഎ, ബിഎസ്സി, ബിഎസ്സി ഇൻ ആൾട്ടർനേറ്റ് പാറ്റേൺ, ബികോം, ബികോം ഹോണേഴ്സ്, ബിബിഎ, ബിഎംഎംസി, ബിസിഎ, ബിഎസ്ഡബ്ല്യൂ, ബിടിഎ, ബിടിഎച്ച്എം, ബിവിസി, ബിഎച്ച്എ, ബിഎ അഫ്സൽ ഉൽ ഉലമ സെപ്റ്റംബർ 2022 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾ ഒക്ടോബർ 25ന് തുടങ്ങും. കേന്ദ്രം : ടാഗോർ നികേതൻ കാലിക്കട്ട് സർവകലാശാലാ ക്യാമ്പസ്, സർവകലാശാലാ എൻജിനീയറിംഗ് കോളജിലേക്ക് (ഐഇടി) കോഹിനൂർ. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷാഫലം
ഒന്ന്, മൂന്ന് സെമസ്റ്റർ എംകോം (സിബിസിഎസ്എസ് 2020 പ്രവേശനം) സെപ്റ്റംബർ 2024, അവസാന വർഷ എംകോം (1993 മുതൽ 2003 വരെ പ്രവേശനം) സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഒക്ടോബർ ഏഴ് വരെ അപേക്ഷിക്കാം.
പരീക്ഷ
ഒന്നാം സെമസ്റ്റർ എംസിഎ (2022 മുതൽ 2025 വരെ പ്രവേശനം) നവംബർ 2025, ഒന്നാം സെമസ്റ്റർ എംഎസ്സി ഹെൽത് ആൻഡ് യോഗാ തെറാപ്പി (2022 മുതൽ 2025 വരെ പ്രവേശനം) ഡിസംബർ 2025, അഫിലിയേറ്റഡ് കോളജുകളിലെ ഒന്നാം സെമസ്റ്റർ എംഎ, എംഎസ്സി, എംകോം, എംഎസ്ഡബ്ല്യൂ, എംഎ ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ, എംടിടിഎം, എംബിഇ, എംടിഎച്ച്എം, എംഎച്ച്എം (പിജി സിബിസിഎസ്എസ് 2022 പ്രവേശനം മുതൽ) നവംബർ 2025, വിദൂര വിഭാഗം ഒന്നാം സെമസ്റ്റർ എംഎ, എംഎസ്സി, എംകോം (പിജി എസ്ഡിഇ സിബിസിഎസ്എസ്) (2022, 2023 പ്രവേശനം) നവംബർ 2025, (2021 പ്രവേശനം) നവംബർ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ നവംബർ 12ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ പിന്നീട് പ്രസിദ്ധീകരിക്കും.
പുനർമൂല്യനിർണയഫലം
രണ്ട, മൂന്ന്, നാല് സെമസ്റ്റർ (ഫുൾ ടൈം 2010, 2011, 2012 പ്രവേശനം) എംബിഎ ഏപ്രിൽ 2022 ഒറ്റത്തവണ പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.