അധ്യാപക നിയമനം
Saturday, September 27, 2025 9:10 PM IST
കാലിക്കട്ട് സർവകലാശാലാ എജ്യുക്കേഷൻ പഠനവകുപ്പിലെ 2025 26 അധ്യയന വർഷത്തേ എംഎഡ് പ്രോഗ്രാമിലേക്ക് മണിക്കൂർ വേതനാടിസ്ഥാനത്തിൽ അസിസ്റ്റന്‍റ് പ്രൊഫസർ നിയമനത്തിന് പാനൽ തയാറാക്കുന്നതിനുള്ള വാക് ഇൻ ഇന്‍റർവ്യൂ ഒക്ടോബർ ഏഴിന് നടക്കും. ഇംഗ്ലീഷ്, അറബി, ഉറുദു, കോമേഴ്‌സ്, മാത്തമാറ്റിക്സ് എന്നീ എജ്യുക്കേഷൻ വിഷയങ്ങളിലാണ് ഒഴിവുകൾ. യോഗ്യരായവർ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും സഹിതം രാവിലെ 10.30ന് പഠനവകുപ്പിൽ ഹാജരാകണം. ഫോൺ: 0494 2407251. വിശദമായ വിജ്ഞാപനം വെബ്സൈറ്റിൽ https://www.uoc.ac.in/ .
അധ്യാപക നിയമനം
വയനാട് ചെതലയത്തുള്ള കാലിക്കട്ട് സർവകലാശാലാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രൈബൽ സ്റ്റഡീസ് ആൻഡ് റിസർച്ചിൽ (ഐടിഎസ്ആർ) 2025 26 അധ്യയന വർഷത്തേക്ക് മണിക്കൂർ വേതനാടിസ്ഥാനത്തിൽ അസിസ്റ്റന്‍റ് പ്രഫസർ ( മാനേജ്മെന്‍റ്) നിയമനത്തിന് പാനൽ തയാറാക്കുന്നതിനുള്ള വാക് ഇൻ ഇന്‍റർവ്യൂ ഒക്ടോബർ മൂന്നിന് രാവിലെ 10.30 ന് നടക്കും. ഒരൊഴിവാണുള്ളത്. യോഗ്യത: നിർദിഷ്ട വിഷയത്തിൽ 55% മാർക്കോടെയുള്ള പിജി, നെറ്റ് / പിഎച്ച്ഡി താത്പര്യമുള്ളവർ മതിയായ രേഖകൾ സഹിതം ഒരു മണിക്കൂർ മുന്നേ ചെതലയം ഐടിഎസ്ആറിൽ അഭിമുഖത്തിന് ഹാജരാകണം. വിശദമായ വിജ്ഞാപനം വെബ്സൈറ്റിൽ https://www.uoc.ac.in/.
വാക് ഇൻ ഇന്‍റർവ്യൂ
കാലിക്കട്ട് സർവകലാശാല ഹെൽത് സെന്‍ററിൽ കരാറടിസ്ഥാനത്തിലുള്ള സ്റ്റാഫ് നഴ്സ് നിയമനത്തിന് വാക് ഇൻ ഇന്‍റർവ്യൂ ഒക്ടോബർ 15ന് നടക്കും. യോഗ്യത: പ്രീ ഡിഗ്രീ വിത് ഗ്രൂപ്പ് II / പ്ലസ്ടു സയൻസ് വിത് ബയോളജി, സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ നഴ്സിംഗ് ആൻഡ് മിഡ്‌വൈഫറി. പ്രായ പരിധി: 36 വയസ് (സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസിളവ് ലഭിക്കും). താത്പര്യമുള്ളവർ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും സഹിതം രാവിലെ 9.30ന് സർവകലാശാലാ ഭരണകാര്യാലയത്തിൽ ഹാജരാകണം. വിശദമായ വിജ്ഞാപനം വെബ്സൈറ്റിൽ https://www.uoc.ac.in/ .
ഓഡിറ്റ് കോഴ്സ് പരീക്ഷ
കാലിക്കട്ട് സർവകലാശാലാ വിദൂര ഓൺലൈൻ വിദ്യാഭ്യാസ കേന്ദ്രം സിബിസിഎസ്എസ് 2023 പ്രവേശനം ബിഎ, ബികോം, ബിബിഎ വിദ്യാർഥികളുടെ ഒന്ന് മുതൽ നാല് സെമസ്റ്റർ വരെയുള്ള ഓഡിറ്റ് കോഴ്സ് റഗുലർ ഓൺലൈൻ പരീക്ഷ ഒക്ടോബർ ആറ് മുതൽ പത്ത് വരെ നടക്കും. വിശദമായ സമയക്രമം വിദൂര വിഭാഗം വെബ്സൈറ്റിൽ https://sde.uoc.ac.in/. ഫോൺ: 0494 2407356, 2407494.
ഒറ്റത്തവണ റഗുലർ സപ്ലിമെന്‍ററി പരീക്ഷാ അപേക്ഷ
അഫിലിയേറ്റഡ് കോളജുകളിൽ കോഴ്സ് പൂർത്തിയാക്കിയിട്ടും എല്ലാ സപ്ലിമെന്‍ററി അവസരങ്ങളും നഷ്ടമായവർക്കുള്ള ഒന്നാം സെമസ്റ്റർ എംഎ, എംഎസ്‌സി, എംകോം, എംഎസ്ഡബ്ല്യൂ, എംഎ ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ, എംടിടിഎം, എംബിഇ, എംടിഎച്ച്എം, എംഎച്ച്എം (സിബിസിഎസ്എസ് പിജി 2019 സ്‌കീം 2021 പ്രവേശനം) സെപ്റ്റംബർ 2025 ഒറ്റത്തവണ റഗുലർ സപ്ലിമെന്‍ററി പരീക്ഷകൾക്കും വിദൂര വിഭാഗം ഒന്നാം സെമസ്റ്റർ എംഎ, എംഎസ്‌സി, എംകോം (സിബിസിഎസ്എസ് പിജി എസ്ഡിഇ 2019 സ്‌കീം 2020 പ്രവേശനം) സെപ്റ്റംബർ 2024 ഒറ്റത്തവണ റഗുലർ സപ്ലിമെന്‍ററി പരീക്ഷകൾക്കും ഒക്ടോബർ 17 വരെ അപേക്ഷിക്കാം.
പരീക്ഷ
ഒമ്പതാം സെമസ്റ്റർ ബിആർക് (2017 മുതൽ 2021 വരെ പ്രവേശനം) നവംബർ 2025 റഗുലർ / സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകൾ നവംബർ 11ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.