എം.എഡ്. പ്രവേശനം 2025; രണ്ടാം അലോട്ട്‌മെന്‍റ് പ്രസിദ്ധീകരിച്ചു
Monday, September 29, 2025 9:46 PM IST
കാലിക്കട്ട് സര്‍വകലാശാലയുടെ 2025 2026 അധ്യയന വര്‍ഷത്തെ എം.എഡ്. പ്രവേശനത്തിനുള്ള രണ്ടാം അലോട്ട്‌മെന്‍റ് പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവര്‍ ഒക്ടോബര്‍ നാലിന് വൈകീട്ട് നാല് മണിക്കുള്ളില്‍ മാന്‍ഡേറ്ററി ഫീസടച്ച് സ്ഥിരപ്രവേശനം നേടേണ്ടതാണ്. മാന്‍ഡേറ്ററി ഫീസ്: എസ്.സി./ എസ്.ടി./ മറ്റ് സംവരണ വിഭാഗക്കാര്‍ 145 രൂപ, മറ്റുള്ളവര്‍ 575 രൂപ. ഒന്നാം അലോട്ട്‌മെന്‍റ് ലഭിച്ച് മാന്‍ഡേറ്ററി ഫീസടച്ചര്‍ വീണ്ടും അടയ്‌ക്കേണ്ടതില്ല. അലോട്ട്‌മെന്‍റ് ലഭിച്ച എല്ലാവരും അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്ത് അലോട്ട്‌മെന്‍റ് ലഭിച്ച കോളേജുകളില്‍ നിര്‍ബന്ധമായും പ്രവേശനം നേടേണ്ടതാണ് അല്ലാത്തപക്ഷം നിലവില്‍ ലഭിച്ച അലോട്ട്‌മെന്‍റ് നഷ്ടമാകും. ലഭിച്ച ഓപ്ഷനില്‍ തൃപ്തരായവര്‍ എല്ലാ ഹയര്‍ ഓപ്ഷനുകളും ക്യാന്‍സല്‍ ചെയ്ത് സ്ഥിരപ്രവേശനം നേടണം. ഹയര്‍ ഓപ്ഷന്‍ നിലനിര്‍ത്തുന്നവരെ രണ്ടാം അലോട്ട്‌മെന്‍റിന് ശേഷമുണ്ടാകുന്ന ഒഴിവിലേക്ക് പരിഗണിക്കും. സ്ഥിരംപ്രവേശനം നേടുന്നവര്‍ക്ക് ടി.സി. ഒഴികെയുള്ള എല്ലാ അസല്‍ രേഖകളും പ്രവേശന ദിവസം തന്നെ തിരിച്ചു വാങ്ങാം.
തിരുത്തല്‍/ ലേറ്റ് രജിസ്ട്രേഷന്‍ സൗകര്യം ഒക്ടോബര്‍ എട്ട് വരെ ലഭ്യമാകും
എം.എഡ്. പ്രവേശനത്തിന് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് അപേക്ഷയില്‍ തിരുത്തലുകള്‍ വരുത്തുന്നതിനും ഇതുവരെ രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് ഫീസോടുകൂടി ( എസ്.സി. / എസ്.ടി. 740 രൂപ, മറ്റുള്ളവര്‍ 1205 രൂപ ) ലേറ്റ് രജിസ്ട്രേഷന്‍ ചെയ്യുന്നതിനുള്ള സൗകര്യം ഒക്ടോബര്‍ ആറ് മുതല്‍ എട്ടിന് വൈകുന്നേരം നാലുവരെ ലഭ്യമാകും. ഒന്നാം ഓപ്ഷന്‍ ലഭിച്ച് സ്ഥിരപ്രവേശനം നേടിയവര്‍ക്കും, ഹയര്‍ ഓപ്ഷന്‍ കാന്‍സല്‍ ചെയ്തു സ്ഥിരപ്രവേശനം നേടിയവര്‍ക്കും തിരുത്തല്‍ സൗകര്യം ഉണ്ടായിരിക്കില്ല. ഒന്ന്, രണ്ട് അലോട്ട്‌മെന്‍റുകള്‍ ലഭിച്ച് ഇന്‍ഡക്‌സ് മാര്‍ക്ക്, വെയിറ്റേജ് മാര്‍ക്ക്, റിസര്‍വേഷന്‍, കോളജ് ഓപ്ഷന്‍ മുതലായവയിലെ തെറ്റുകള്‍ കാരണം പ്രവേശനം നേടാന്‍ കഴിയാതിരുന്നവരെ തിരുത്തല്‍ സൗകര്യം ഉപയോഗിക്കുന്നതിന് വിധേയമായി വെയ്റ്റിംഗ് റാങ്ക് ലിസ്റ്റിലേക്ക് പരിഗണിക്കുന്നതാണ്. തിരുത്തല്‍ വരുത്തിയവര്‍ പുതുക്കിയ അപേക്ഷയുടെ പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് https://admission.uoc.ac.in/ . ഫോണ്‍ : 0494 2407017, 7016, 2660600.
ബോട്ടണി പഠനവകുപ്പില്‍ ഫ്രോണ്ടിയര്‍ പ്രഭാഷണം
കാലിക്കട്ട് സര്‍വകലാശാലാ ബോട്ടണിപഠനവകുപ്പ് 'കാലാവസ്ഥയെ പ്രതിരോധിക്കുന്ന കൃഷിയ്ക്കായി ചെറുധാന്യങ്ങളും ജനിതക എന്‍ജിനീറിംഗും' എന്ന വിഷയത്തില്‍ ഫ്രോണ്ടിയര്‍ പ്രഭാഷണം സംഘടിപ്പിച്ചു. വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഡല്‍ഹി സര്‍വകലാശാലാ പ്രൊഫസറും എന്‍.ഐ.പി.ജി.ആര്‍. മുന്‍ ശാസ്ത്രജ്ഞനുമായ ഡോ. മനോജ് പ്രസാദ് പ്രഭാഷണം നടത്തി. കാലാവസ്ഥയെ അതിജീവിക്കാന്‍ ചെറുധാന്യങ്ങളുടെ ജനിതക ഘടനയില്‍ വരുത്താന്‍ സാധിക്കുന്ന മാറ്റങ്ങളെക്കുറിച്ചും ഈ മേഖലയില്‍ ആഗോള തലത്തില്‍ നടക്കുന്ന ഗവേഷണങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ബോട്ടണി പഠനവകുപ്പ് മേധാവി ഡോ. സി.സി. ഹരിലാല്‍, ഡോ. സന്തോഷ് നമ്പി, ഡോ. മഞ്ജു സി. നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്‍ററി പരീക്ഷാ അപേക്ഷ
കോഴ്‌സ് പൂര്‍ത്തിയാക്കിയിട്ടും എല്ലാ സപ്ലിമെന്‍ററി അവസരങ്ങളും നഷ്ടമായവര്‍ക്കുള്ള ഒന്ന് മുതല്‍ നാല് വരെ സെമസ്റ്റര്‍ എം.സി.എ. (2020 പ്രവേശനം) സെപ്റ്റംബര്‍ 2024, (2021 പ്രവേശനം) സെപ്റ്റംബര്‍ 2025 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്‍ററി പരീക്ഷകള്‍ക്ക് ഒക്ടോബര്‍ 21 വരെ അപേക്ഷിക്കാം.
പരീക്ഷാഅപേക്ഷ
അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റര്‍ നാലു വര്‍ഷ ബിരുദ പ്രോഗ്രാം (FYUGP 2025 പ്രവേശനം) നവംബര്‍ 2025 റഗുലര്‍ പരീക്ഷകള്‍ക്ക് പിഴ കൂടാതെ ഒക്ടോബര്‍ 14 വരെയും 255 രൂപ പിഴയോടെ 17 വരെയും അപേക്ഷിക്കാം. ലിങ്ക് ഒക്ടോബര്‍ മൂന്ന് മുതല്‍ ലഭ്യമാകും.
പരീക്ഷ
അഫിലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റര്‍ നാലു വര്‍ഷ ബിരുദ പ്രോഗ്രാം (FYUGP 2024 പ്രവേശനം) നവംബര്‍ 2025 പരീക്ഷകള്‍ നവംബര്‍ മൂന്നിന് തുടങ്ങും.
അഫിലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റര്‍ ഇന്‍റഗ്രേറ്റഡ് പി.ജി. (2021 പ്രവേശനം മുതല്‍) നവംബര്‍ 2025, (2020 പ്രവേശനം) നവംബര്‍ 2024 റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്‍റ് പരീക്ഷകള്‍ പുതുക്കിയ സമയക്രമപ്രകാരം ഒക്ടോബര്‍ 17ന് തുടങ്ങും.
അഫിലിയേറ്റഡ് കോളജുകളിലെ അഞ്ചാം സെമസ്റ്റര്‍ ഇന്‍റഗ്രേറ്റഡ് പി.ജി. (CBCSS 2020 പ്രവേശനം മുതല്‍) നവംബര്‍ 2025 റഗുലര്‍/സപ്ലിമെന്ററി/ ഇംപ്രൂവ്‌മെന്‍റ് പരീക്ഷകള്‍ ഒക്ടോബര്‍ 30ന് തുടങ്ങും. വിശദമായ സമയക്രമം വെബ്‌സൈറ്റില്‍.
പുനര്‍മൂല്യനിര്‍ണയഫലം
നാലാം സെമസ്റ്റര്‍ ബി.എ., ബി.എസ്.ഡബ്ല്യൂ., ബി.എഫ്.ടി., ബി.വി.സി., ബി.എ. അഫ്‌സല്‍ ഉല്‍ ഉലമ, ബി.എസ് സി., ബി.സി.എ. ഏപ്രില്‍ 2025 റഗുലര്‍ / സപ്ലിമെന്ററി / ഇംപ്രൂവ്‌മെന്‍റ് പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു.