വ്യാജ കോഴ്സുകൾ: മുന്നറിയിപ്പുമായി ആരോഗ്യ വാഴ്സിറ്റി
Tuesday, September 23, 2025 10:27 PM IST
തൃശൂർ: ആരോഗ്യ വിദ്യാഭ്യാസ ബിരുദ, ബിരുദാനന്തര കോഴ്സുകളില്‍ പ്രവേശനം തേടുന്നവർ കോഴ്സുകൾക്കു കേരള ആരോഗ്യ വാഴ്സിറ്റിയുടെ അംഗീകാരമുണ്ടോയെന്ന് ഉറപ്പുവരുത്തണമെന്ന് ആരോഗ്യവാഴ്സിറ്റി മുന്നറിയിപ്പ്.
കേരളത്തില്‍ നിരവധി അനധികൃതസ്ഥാപനങ്ങള് അലൈഡ് ഹെല്‍ത്ത് സയന്‍സ് ബിരുദ, ബിരുദാനന്തര കോഴ്സുകള്‍ നടത്തുന്നുവെന്ന പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അറിയിപ്പ്.
സര്‍വകലാശാല അംഗീകരിച്ച കോഴ്സുകളുടെയും കോളജുകളുടെയും തത്സമയവിശദാംശങ്ങള് സര്‍വകലാശാല വെബ്സൈറ്റില്‍ www.kuhs. ac.in കോളജസ് ആൻഡ് കോഴ്സസ് എന്ന വിഭാഗത്തില്‍ ലഭ്യമാണെന്നും ആരോഗ്യ വാഴ്സിറ്റി അറിയിച്ചു.