ചാലക്കുടി: നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാർട്ടിയുടെ (എൻസിപി) കൊടി സാമൂഹ്യ വിരുദ്ധർ നശിപ്പിച്ചു. ഇതിനെതിരെ ചാലക്കുടി ബ്ലോക്ക് കമ്മിറ്റി പ്രതിഷേധിക്കുകയും ചാലക്കുടി പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തു. എത്രയും വേഗം ഈ സാമൂഹ്യ വിരുദ്ധരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണമെന്ന് ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. ബ്ലോക്ക് പ്രസിഡന്റ് സി.പി. സജീവ്, വൈസ് പ്രസിഡന്റ് അഡ്വ. ഉദയകുമാർ, ട്രഷറർ ആജു എൽ. പുല്ലൻ, സെക്രട്ടറിമാരായ ഷാജി അതിരപ്പിള്ളി, ബാലചന്ദ്രൻ മേലൂർ, മണ്ഡലം പ്രസിഡന്റ്മാരായ ബിജു പൗലോസ്, ലോനായി മേലൂർ, വിജയൻ കൊടകര, സജീവ് ആതിരപ്പിള്ളി എന്നിവർ പ്രസംഗിച്ചു.
കിണറ്റിൽവീണ പശുകുട്ടിയെ
ഫയർഫോഴ്സെത്തി രക്ഷിച്ചു
ആളൂർ: കനാൽപ്പാലം അടുത്ത് അയിനിക്കാടൻ സുരേഷിന്റെ ഏകദേശം ആറുമാസം പ്രായമായ പശുകുട്ടി വീട്ടുകിണറിൽ വീണു. ചാലക്കുടി ഫയർഫോഴ്സിൽ നിന്നും സ്റ്റേഷൻ ഓഫീസർ ആർ. ഹർഷ, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ പി. ഒ. വർഗീസ് എന്നിവരുടെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ടി. എസ്. അജയൻ, സി. ആർ. രതീഷ്, എസ്.ആർ. സാജൻരാജ്, കെ. അരുണ്‍, ഹോം ഗാർഡ് മാരായ പി.കെ. ബാബു, കെ. പി. മോഹനൻ എന്നിവർ ചേർന്ന് റെസ്ക്യൂ നെറ്റിന്റെ സഹായത്താൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ കെ. അരുണ്‍ കിണറിൽ ഇറങ്ങി പശുകുട്ടിയെ സുരക്ഷിതമായി കരയിൽ എത്തിച്ച് ഉടമയെ ഏല്പിച്ചു.