ന്യൂ​ന​പ​ക്ഷങ്ങൾക്ക് സൗജന്യ മ​ത്സ​ര​ പ​രീ​ക്ഷാ പ​രി​ശീ​ല​നം
Sunday, May 26, 2019 1:59 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ന്യൂ​​​ന​​​പ​​​ക്ഷ​​​ക്ഷേ​​​മ വ​​​കു​​​പ്പി​​​നു കീ​​​ഴി​​​ൽ കേ​​​ന്ദ്ര സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ റെ​​​യി​​​ൽ​​​വേ, ബാ​​​ങ്കിം​​​ഗ്, സൈ​​​ന്യം, സ്റ്റാ​​​ഫ് സെ​​​ല​​​ക്‌​​​ഷ​​​ൻ ക​​​മ്മീ​​​ഷ​​​ൻ, യൂ​​​ണി​​​യ​​​ൻ പ​​​ബ്ലി​​​ക് സ​​​ർ​​​വീ​​​സ് ക​​​മ്മീ​​​ഷ​​​ൻ, കേ​​​ര​​​ള പ​​​ബ്ലി​​​ക് സ​​​ർ​​​വീ​​​സ് ക​​​മ്മീ​​​ഷ​​​ൻ എ​​​ന്നി​​​വ ന​​​ട​​​ത്തു​​​ന്ന വി​​​വി​​​ധ മ​​​ത്സ​​​ര​​​പ​​​രീ​​​ക്ഷ​​​ക​​​ൾ​​​ക്കു പ​​​രി​​​ശീ​​​ല​​​നം ന​​​ൽ​​​കു​​​ന്ന "കോ​​​ച്ചിം​​​ഗ് സെ​​​ൻ​​​ർ ഫോ​​​ർ മൈ​​​നോ​​​റി​​​റ്റി യൂ​​​ത്തി​​​ൽ’ (സി​​​സി​​​എം​​​വൈ) ജൂ​​​ലൈ ഒ​​​ന്നി​​​നു ആ​​​രം​​​ഭി​​​ക്കു​​​ന്ന കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

മു​​​സ്‌​​​ലിം, ക്രി​​​സ്ത്യ​​​ൻ, സി​​​ഖ്, ബു​​​ദ്ധ, പാ​​​ഴ്സി, ജൈ​​​ന വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ​​​ക്കാ​​​ണു പ​​​രി​​​ശീ​​​ല​​​നം. പ​​​രി​​​ശീ​​​ല​​​നം സൗ​​​ജ​​​ന്യമാണ്. ഇം​​​ഗ്ലീ​​​ഷ്, മ​​​ല​​​യാ​​​ളം, ഗ​​​ണി​​​തം, റീ​​​സ​​​ണിം​​​ഗ്, ജോ​​​ഗ്ര​​​ഫി, ജ​​​ന​​​റ​​​ൽ സ​​​യ​​​ൻ​​​സ്, ഭ​​​ര​​​ണ​​​ഘ​​​ട​​​ന, ഇ​​​ന്ത്യാ​​​ച​​​രി​​​ത്രം, മ​​​റ്റു പൊ​​​തു വി​​​ജ്ഞാ​​​ന​​​ങ്ങ​​​ൾ എ​​​ന്നി​​​വ​​​യി​​​ലാ​​​യി​​​രി​​​ക്കും ക്ലാ​​​സു​​​ക​​​ൾ.

27 ഉ​​​പ​​​കേ​​​ന്ദ്ര​​​ങ്ങ​​​ളും 17 കേ​​​ന്ദ്ര​​​ങ്ങ​​​ളു​​​മ​​​ട​​​ക്കം 44 സെ​​​ന്‍റ​​​റു​​​ക​​​ളി​​​ൽ 40 മു​​​ത​​​ൽ 100 വ​​​രെ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കാ​​​ണു പ്ര​​​വേ​​​ശ​​​നം. പ​​​രീ​​​ക്ഷ​​​ക​​​ളു​​​ടെ​​​യും മു​​​ഖാ​​​മു​​​ഖ​​​ത്തി​​​ന്‍റെ​​​യും അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണു പ്ര​​​വേ​​​ശ​​​നം. ജൂ​​​ലൈ ഒ​​​ന്നു മു​​​ത​​​ൽ ഡി​​​സം​​​ബ​​​ർ 31 വ​​​രെ​​​യും ജ​​​നു​​​വ​​​രി ഒ​​​ന്നു മു​​​ത​​​ൽ ജൂ​​​ൺ 30 വ​​​രെ​​​യും നീ​​​ളു​​​ന്ന ആ​​​റു​​​മാ​​​സ ക്ലാ​​​സു​​​ക​​​ളാ​​​ണു​​​ള്ള​​​ത്. ഡി​​​ഗ്രി, പ്ല​​​സ്ടു, ഹോ​​​ളി​​​ഡേ ബാ​​​ച്ചു​​​ക​​​ളി​​​ലാ​​​ണു പ്ര​​​വേ​​​ശ​​​നം. 26 മു​​​ത​​​ൽ അ​​​പേ​​​ക്ഷാ​​​ഫോം വി​​​ത​​​ര​​​ണം ചെ​​​യ്യും. ജൂ​​​ൺ 17 വ​​​രെ അ​​​പേ​​​ക്ഷ ന​​​ൽ​​​കാം. ജൂ​​​ൺ 23നാ​​​ണ് വി​​​വി​​​ധ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ പ്ര​​​വേ​​​ശ​​​ന ​പ​​​രീ​​​ക്ഷ.

പു​​​തി​​​യ ബാ​​​ച്ചി​​​ലെ ക്ലാ​​​സു​​​ക​​​ൾ ജൂ​​​ലൈ ഒ​​​ന്നി​​​ന് ആ​​​രം​​​ഭി​​​ക്കും. കൂ​​​ടു​​​ത​​​ൽവി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്: www. minoritywelfare.kera la. gov.in
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.