ബർക്ക്മാൻസ് അവാർഡിന് അപേക്ഷ നൽകാം
Tuesday, November 19, 2019 11:11 PM IST
ചങ്ങനാശേരി: എസ്ബി കോളജിലെ പൂർവ വിദ്യാർഥി സംഘടന കുവൈറ്റ് ഏർപ്പെടുത്തിയ ബർക്ക്മാൻസ് അവാർഡിന് ഡിസംബർ 16വരെ അപേക്ഷ സമർപ്പിക്കാം. താല്പര്യമുള്ള കോളജ് അധ്യാപകർക്കു സെക്രട്ടറി, ബർക്ക്മാൻസ് അവാർഡ് കമ്മിറ്റി, എസ്ബി കോളജ് ചങ്ങനാശേരി, 686101 എന്ന വിലാസത്തിൽ അപേക്ഷ സമർപ്പിക്കാവുന്നതാണ്. വിശദവിവരങ്ങൾക്ക് വെബ്സൈറ്റ് www.sbcollege.ac.in സന്ദർശിക്കുക. ഫോണ്.9447806302.