ശബരിമല പാതയിൽ ഗതാഗത നിയന്ത്രണം
Tuesday, August 11, 2020 3:10 AM IST
പത്തനംതിട്ട: കാലവർഷക്കടുതിയിലുണ്ടായ മണ്ണിടിച്ചിലും റോഡിലുണ്ടായ വിള്ളലും കാരണം മണ്ണാരക്കുളഞ്ഞി - പന്പ റോഡിൽ അട്ടത്തോട് മുതൽ ചാലക്കയം വരെയുള്ള ഭാഗത്തു ഗതാഗതം പൂർണമായി നിരോധിച്ചു.
അട്ടത്തോട് പ്ലാന്തോട് ഭാഗത്ത് റോഡ് കഴിഞ്ഞദിവസം വിണ്ടുകീറിയിരുന്നു. കൂടാതെ നിരവധി സ്ഥലങ്ങളിൽ മണ്ണിടിച്ചിൽ ഭീഷണിയും നിലനിൽക്കുന്നു. ശബരിമലയിലേക്കു പൂജാകർമങ്ങൾക്കു പോകുന്നവർക്കും ഉദ്യോഗസ്ഥർക്കുമായി താത്കാലിക പാത നിർമിക്കാനുള്ള നിർദേശവും പൊതുമരാമത്ത് വകുപ്പിന് ജില്ലാ കളക്ടർ നൽകി.