12,443 പേർക്കു കോവിഡ്
Sunday, June 20, 2021 1:50 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 12,443 പേർക്കു കോവിഡ് സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി 10.22 %. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,21,743 സാന്പിളുകൾ പരിശോധിച്ചു.
ഇന്നലെ 115 മരണം സ്ഥിരീകരിച്ചു. ആകെ മരണം 11,948 ആയി. 13,145 പേർ രോഗമുക്തി നേടി.
73 ആരോഗ്യപ്രവർത്തകർക്കു രോഗം ബാധിച്ചു. 1,06,861 പേരാണ് നിലവിൽ ചികിത്സയിലുള്ളത്.