വിദ്യാർഥി കുഴഞ്ഞുവീണു മരിച്ചു
Sunday, June 1, 2025 2:33 AM IST
കോട്ടയം: കൂട്ടുകാർക്കൊപ്പം വീടിന് സമീപത്തെ തോട്ടിൽ ചൂണ്ടയിടാൻ പോയി തിരികെ വരുന്നതിനിടെ കുഴഞ്ഞ് വീണ് വിദ്യാർഥി മരിച്ചു.
തോട്ടയ്ക്കാട് പന്തപ്പാട് സന്തോഷിന്റെ മകൻ പി.എസ്. ആദിത്യൻ (ആത്തു-18) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് തോട്ടയ്ക്കാട് വട്ടോലിതോടിന് സമീപമാണ് സംഭവം.
ഉടൻതന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്ലസ് ടു പഠനം പൂർത്തിയാക്കിയ ആദിത്യൻ തുടർപഠനത്തിനായുള്ള ഒരുക്കത്തിലായിരുന്നു.
സഹോദരങ്ങൾ: അനഹ മജു, അർജുൻ. മൃതദേഹം പുതുപ്പളളി മന്ദിരം ആശുപത്രി മോർച്ചറിയിൽ. സംസ്കാരം നാളെ വൈകുന്നേരം മൂന്നിന് വീട്ടുവളപ്പിൽ.