ബംഗളൂരു ദുരന്തം: പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കണമെന്ന് ബിജെപി
Monday, June 9, 2025 2:31 AM IST
ബംഗളൂരു: ചിന്നസ്വാമി സ്റ്റേഡിയത്തിലുണ്ടായ ദുരന്തം ചർച്ച ചെയ്യാൻ പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കണമെന്നു കർണാടക പ്രതിപക്ഷ നേതാവ് ആർ. അശോക. മൂന്നു ദിവസം സഭ സമ്മേളിക്കണമെന്നാണ് അശോകയുടെ ആവശ്യം.
മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ബിജെപി എംഎൽഎമാർ ഒരു മാസത്തെ ശന്പളം നല്കുമെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും രാജിവയ്ക്കണമെന്ന ആവശ്യം അശോക ആവർത്തിച്ചു.