നീലഗിരിയില്‍ കാട്ടാന ആക്രമണത്തില്‍ മലയാളി മരിച്ചു
Monday, June 9, 2025 2:31 AM IST
ഗൂഡല്ലൂർ: കേരള-തമിഴ്നാട് അതിര്‍ത്തിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ഗൂഡല്ലൂരിനടുത്ത് ബിദര്‍ക്കാട് ചന്തക്കുന്ന് സ്വദേശി ജോയി ആന്റണി (58)യാണു മരിച്ചത്.
ഇന്നലെ രാത്രി എട്ടോടെയായിരുന്നു സംഭവം. വീടിനു സമീപത്തുവച്ചാണ് കാട്ടാന ആക്രമിച്ചത്. വനപാലകര്‍ എത്തിയാണ് ആനയെ തുരത്തിയത്. ജോയിയുടെ മൃതദേഹം പന്തല്ലൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്കു മാറ്റി. രൂക്ഷമായ കാട്ടാനശല്യമുള്ള പ്രദേശമാണിവിടം.