ഛത്തീസ്ഗഡിൽ അഞ്ചു മാവോയിസ്റ്റുകളെ വധിച്ചു
Monday, June 9, 2025 2:31 AM IST
ബിജാപുർ: ഛത്തീസ്ഗഡിൽ ശനിയാഴ്ച രണ്ടു വ്യത്യസ്ത ഏറ്റുമുട്ടലുകളിലായി അഞ്ചു മാവോയിസ്റ്റുകളെ വധിച്ചു. ഇതോടെ മൂന്നു ദിവസത്തിനിടെ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ എണ്ണം ഏഴായി. ഉന്നത മാവോയിസ്റ്റ് നേതാക്കളായ സുധാകർ, ഭാസ്കർ എന്നിവരും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു.