മുഹമ്മദ് അസ്ഹറുദ്ദീനെ പരാജയപ്പെടുത്തിയ മഗന്തി ഗോപിനാഥ് അന്തരിച്ചു
Monday, June 9, 2025 2:31 AM IST
ഹൈദരാബാദ്: തെലുങ്കാനയിലെ ബിആർഎസ് എംഎൽഎ മഗന്തി ഗോപിനാഥ് (63) അന്തരിച്ചു. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയാഘാതത്തെത്തുടർന്ന് ജൂൺ അഞ്ചിനായിരുന്നു ഗോപിനാഥിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ജൂബിലി ഹിൽസ് എംഎൽഎയാണ് ഗോപിനാഥ്. 2023 തെരഞ്ഞെടുപ്പിൽ മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റനും കോൺഗ്രസ് സ്ഥാനാർഥിയുമായ മുഹമ്മദ് അസ്ഹറുദ്ദീനെയാണ് ഗോപിനാഥ് പരാജയപ്പെടുത്തിയത്. 2014ൽ ടിഡിപി ടിക്കറ്റിൽ വിജയിച്ച ഗോപിനാഥ് 2016ൽ ബിആർഎസിൽ (അന്ന് ടിആർഎസ്) ചേർന്നു. 2018ലും 2023ലും നിയമസഭാംഗമായി.