യുജിസി നെറ്റ് പരീക്ഷ 25 മുതല്‍ 29 വരെ
Monday, June 9, 2025 2:31 AM IST
ന്യൂഡല്‍ഹി: യുജിസി നെറ്റ് പരീക്ഷ 25ന് ആരംഭിച്ച് 29ന് അവസാനിക്കും. രണ്ട് ഷിഫ്റ്റുകളിലായാണ് പരീക്ഷ നടത്തുക.
ആദ്യ ഷിഫ്റ്റ് രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 12 വരെയും രണ്ടാമത്തെ ഷിഫ്റ്റ് ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ വൈകുന്നേരം അഞ്ചു വരെയുമാണ്. പരീക്ഷയ്ക്കു രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ഔദ്യോഗിക വെബ്സൈറ്റായ ugcnet.nta.ac. in വഴി ടൈംടേബില്‍ പരിശോധിക്കാം.