കോ​ട്ട​യം: മു​ഹ​മ്മ​ദ് ഇ​ഖ്ബാ​ലി​നു സ​മ​ര്‍​പ്പി​ച്ച പ്ര​ഥ​മ അ​ണ്ട​ര്‍ 23 ത്രീ ​ഓ​ണ്‍ ത്രീ ​സം​സ്ഥാ​ന ബാ​സ്‌​ക​റ്റ്‌​ബോ​ള്‍ ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ കോ​ട്ട​യ​വും തൃ​ശൂ​രും ജേ​താ​ക്ക​ള്‍. തൃ​ശൂ​ര്‍ പു​രു​ഷ​ന്മാ​ര്‍ 21-7നു ​തി​രു​വ​ന്ത​പു​ര​ത്തെ പ​രാ​ജ​യ​പ്പെ​ടു​ത്തി. വ​നി​താ ഫൈ​ന​ലി​ല്‍ കോ​ട്ട​യം 21-12നു ​തി​രു​വ​ന്ത​പു​ര​ത്തെ മ​റി​ക​ട​ന്നാ​ണ് ക​പ്പു​യ​ര്‍​ത്തി​യ​ത്.

പു​രു​ഷ വി​ഭാ​ഗം വെ​ങ്ക​ല മെ​ഡ​ല്‍ പോ​രാ​ട്ട​ത്തി​ല്‍ ഇ​ടു​ക്കി 18-15നു ​പ​ത്ത​നം​തി​ട്ട​യെ തോ​ല്‍​പി​ച്ച​പ്പോ​ള്‍ വ​നി​താ വി​ഭാ​ഗ​ത്തി​ല്‍ എ​റ​ണാ​കു​ളം 21-19നു ​പാ​ല​ക്കാ​ടി​നെ മ​റി​ക​ട​ന്നു. അ​മേ​രി​ക്ക​യി​ലെ ഡി-​ലീ​ഗി​ല്‍ മ​ത്സ​രി​ക്കു​ന്ന ആ​ന്‍ മേ​രി സ​ക്ക​റി​യ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് എ​റ​ണാ​കു​ളം ഇ​റ​ങ്ങി​യ​ത്. കേ​ര​ള പോ​ലീ​സി​ന്‍റെ ക​ളി​ക്കാ​രാ​യി​രു​ന്നു പാ​ല​ക്കാ​ടി​ന്‍റെ ക​രു​ത്ത്.