മ്യൂണിക്: 2025 യു​വേ​ഫ നേ​ഷ​ൻ​സ് ലീ​ഗ് ഫു​ട്ബോ​ളി​ൽ ഫ്രാ​ൻ​സ് മൂ​ന്നാം സ്ഥാ​നം സ്വ​ന്ത​മാ​ക്കി. ഇ​ന്ന​ലെ ന​ട​ന്ന ലൂ​സേ​ഴ്സ് ഫൈ​ന​ലി​ൽ ഫ്രാ​ൻ​സ് 2-0നു ​ജ​ർ​മ​നി​യെ കീ​ഴ​ട​ക്കി. കി​ലി​യ​ൺ എം​ബ​പ്പെ (45’), മി​ഷേ​ൽ ഒ​ലി​സ് (84’) എ​ന്നി​വ​രാ​ണ് ഫ്രാ​ൻ​സി​നാ​യി ഗോ​ൾ നേ​ടി​യ​ത്.
സെ​മി​യി​ൽ ഫ്രാ​ൻ​സ് സ്പെ​യി​നോ​ടും (5-4) ജ​ർ​മ​നി പോ​ർ​ച്ചു​ഗ​ലി​നോ​ടു​മാ​ണ് (2-1) പ​രാ​ജ​യ​പ്പെ​ട്ട​ത്.