ഹ്യൂസ്റ്റണ്‍ : ഫാ.ജോസഫ് മണപ്പുറം
കോട്ടയം അതിരൂപതാംഗമായ ഫാ.ജോസഫ് മണപ്പുറം (81) അമേരിക്കയില്‍ അന്തരിച്ചു. സംസ്കാരം പിന്നീട്. ഒളശ സെന്റ് ആന്റണീസ് ഇടവകയില്‍ മണപ്പുറത്ത് ഉതുപ്പാന് പുന്നന്‍ ഏലിക്കുട്ടി ദമ്പതികളുടെ മകനാണ്.
കോട്ടയം അതിരൂപതയിലെ നീറിക്കാട്, കുമരകം, മ്രാല, ഇരവിമംഗലം പള്ളികളിലും മാലക്കല്ലില്‍ കോട്ടയം എസ്റ്റേറ്റിന്റെ മാനേജരായും സേവനം ചെയ്തശേഷം ഫാ. മണപ്പുറം 1998 സെപ്റ്റംബര്‍ ഒന്നു മുതലാണ് അമേരിക്കയില്‍ ശുശ്രൂഷ ആരംഭിച്ചത്.
ഹ്യൂസ്റ്റണ്‍, ഡാളസ് ക്നാനായ മിഷനുകളില്‍ സേവനം ചെയ്തിട്ടുണ്ട്. സഹോദരങ്ങള്‍: ജോര്‍ജ്, ലീലാമ്മ വടക്കേടം, മേരി കാളവേലില്‍, എല്‍സി തുരുത്തുവേലില്‍, ജെസി മൂഴയില്‍.
Other Death Announcements