


കോട്ടയം : ഫാ. ഇമ്മാനുവൽ ഞാവള്ളി പുത്തൻപുരയിൽ സിഎംഐ
കോട്ടയം: സിഎംഐ സന്യാസ സമൂഹത്തിന്റെ കോട്ടയം സെന്റ് ജോസഫ് പ്രവിശ്യാംഗമായിരുന്ന ഫാ. ഇമ്മാനുവൽ ഞാവള്ളി പുത്തൻപുരയിൽ സിഎംഐ (80) അന്തരിച്ചു. സംസ്കാരകർമങ്ങൾ വെള്ളിയാഴ്ച രണ്ടിന് മുത്തോലി സെന്റ് ജോണ്‍സ് ആശ്രമദേവാലയത്തിൽ നടക്കും.
പാലാ രൂപതയിലെ കരൂർ ഇടവകയിൽ പരേതരായ മാണി ഫിലിപ്പ് മറിയാമ്മ ദന്പതികളുടെ മകനാണ്. സിസ്റ്റർ ആനി ഫിലിപ്പ് എസ്സിഎൻ, ജോർജ് ഫിലിപ്പ്, റോസമ്മ ബെന്നി ചുവപ്പുങ്ങൽ, പരേതനായ ജി.പി. സെബാസ്റ്റ്യൻ എന്നിവർ സഹോദരങ്ങളാണ്.
1990 മുതൽ സിഎംഐ സഭയുടെ പെറു മിഷനിലെ വിവിധ ഇടവകകളിൽ സേവനം ചെയ്ത ഫാ. ഇമ്മാനുവൽ ഞാവള്ളി പുത്തൻപുരയിൽ പെറു, സാൻ മത്തയോ സബ് റീജിയന്റെ സുപ്പീരിയർ; അമനകര, മുത്തോലി ആശ്രമങ്ങളുടെ പ്രിയോർ; ബംഗളൂരു സെന്റ് മേരീസ് ഫാം അസിസ്റ്റന്റ് ഡയറക്ടർ; മാന്നാനം, പാലാ ബോർഡിംഗ് റെക്ടർ എന്നീ നിലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
Other Death Announcements