x
ad
Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തിരിച്ചുവരവിനായി ഓഡിയുടെ തുറുപ്പുചീട്ട്: പുതിയ Q3 എത്തി; വില 52 ലക്ഷം മുതൽ

വെബ്ഡെസ്ക്
Published: November 11, 2026 01:00 PM IST | Updated: November 11, 2026 01:00 PM IST

പ്രതീകാത്മക ചിത്രം

വർഷങ്ങളായി പഴയ നിരയുമായി പിടിച്ചുനിന്ന ഓഡി ഇന്ത്യ, ഒടുവിൽ തിരിച്ചുവരവിന് ശക്തമായ മറുപടിയുമായി എത്തിയിരിക്കുകയാണ്. പുതിയ 2026 ഓഡി Q3. ആഡംബര എസ്‌യുവി സ്വപ്നം കാണുന്നവർക്ക് ഓഡി ഷോറൂമിലേക്കുള്ള ഏറ്റവും കുറഞ്ഞ വഴിയാണ് Q3, അതുകൊണ്ട് തന്നെ വലിപ്പത്തെക്കാൾ ഏറെ പ്രാധാന്യം ഈ മോഡലിനുണ്ട്.
വിലയും വേരിയന്‍റുകളും എഞ്ചിനും

Nova (51.99 ലക്ഷം), Zenith (55.99 ലക്ഷം) എന്നിങ്ങനെ രണ്ട് വേരിയന്‍റുകളിലാണ് പുതിയ Q3 എത്തിയത്. 2.0 ലിറ്റർ TFSI ടർബോ പെട്രോൾ എഞ്ചിൻ, 201 bhp കരുത്തും 320 Nm ടോർക്കും ഉത്പാദിപ്പിക്കും. 7-സ്പീഡ് ഡ്യുവൽ ക്ലച്ച് ഗിയർബോക്സും ഓഡിയുടെ സിഗ്നേച്ചർ quattro ഓൾ-വീൽ ഡ്രൈവും. 0-100 കി.മീ വേഗം കൈവരിക്കാൻ വെറും 7.1 സെക്കന്‍റ് മതി. ഛത്രപതി സംഭാജിനഗറിൽ അസംബിൾ ചെയ്യുന്ന വാഹനം നേരിട്ട് ഏറ്റുമുട്ടുന്നത് BMW X1, Mercedes-Benz GLA എന്നിവരോട്.

എന്തുകൊണ്ട് ഈ Q3 പ്രധാനം?
Q3 വാങ്ങുന്നവരിൽ 84 ശതമാനം പേരും സ്വയം ഡ്രൈവ് ചെയ്യുന്നവരാണെന്നാണ് ഓഡി പറയുന്നത്. ഈ വിലയിൽ കാർ വാങ്ങുന്ന ആരും ഡ്രൈവറെ വെച്ച് യാത്ര ചെയ്യുന്നവരല്ല. ദിവസത്തെ യാത്ര ആസ്വാദ്യകരമാക്കണം എന്നാണ് അവർ ആഗ്രഹിക്കുന്നത്. ആ കാര്യത്തിൽ പുതിയ Q3 നല്ല തുടക്കം കുറിക്കുന്നുണ്ടെന്നാണ് ആദ്യ വിലയിരുത്തൽ.

ഡിസൈനിൽ പുതുമ
പഴയ Q3 മൂർച്ചയുള്ള വരകൾ നിറഞ്ഞതായിരുന്നെങ്കിൽ പുതിയ മോഡൽ കൂടുതൽ വൃത്താകൃതിയിലും ആത്മവിശ്വാസത്തോടെയുമാണ് ഒരുങ്ങിയിരിക്കുന്നത്. മുൻവശം രണ്ടായി തിരിച്ചിരിക്കുന്നു. മുകളിൽ ഇൻഡിക്കേറ്ററായും പ്രവർത്തിക്കുന്ന നേർത്ത LED DRL-കളും താഴെയായി പ്രധാന ഹെഡ്‌ലാമ്പുകളും. ടച്ച്‌സ്‌ക്രീനിലൂടെ നാല് DRL സിഗ്നേച്ചറുകളിൽ ഒന്ന് തിരഞ്ഞെടുക്കാം. വീതിയേറിയ ഹണികോംബ് ഗ്രില്ലിനുള്ളിൽ ADAS റഡാർ മറച്ചുവെച്ചിരിക്കുന്നു. ഫ്ലാറ്റ് ഓഡി ലോഗോയും എടുത്തുപറയേണ്ടതാണ്. എന്നാൽ അടുത്തുനോക്കുമ്പോൾ ഗ്രില്ലിന് അൽപ്പം പ്ലാസ്റ്റിക്ക് ഫീൽ തോന്നും.

ഉള്ളിലെ വിശേഷങ്ങൾ

അകത്തേക്ക് കടന്നാൽ ഏറ്റവും ശ്രദ്ധിക്കപ്പെടുന്നത് ഷഡ്ഭുജാകൃതിയിലുള്ള സ്റ്റിയറിംഗ് വീലാണ്. ശീലിക്കാൻ ഒരു ദിവസമെടുക്കും. ഇൻഡികേറ്റർ, വൈപ്പർ, ഹെഡ്‌ലാമ്പ് കൺട്രോളുകൾ എല്ലാം ഒരു വലിയ സ്റ്റോക്കിൽ ആക്കി, ഗിയർ സെലക്ടറിനെ പ്രത്യേക സ്റ്റോക്കിലേക്ക് മാറ്റിയിരിക്കുന്നു. ആദ്യം വിചിത്രമായി തോന്നുമെങ്കിലും രണ്ടാം ദിവസം ഇത് പ്രായോഗികമാണെന്ന് തോന്നിത്തുടങ്ങും. ഇതിന്‍റെ ഗുണം സെന്‍റർ കൺസോളിൽ ആഴമേറിയ സ്റ്റോറേജും മികച്ച കപ്പ് ഹോൾഡറുകളും ലഭിക്കുന്നു എന്നതാണ്.
മുൻ സീറ്റുകൾ വലുതും മികച്ച സപ്പോർട്ടോടെയുമാണ്. പിന്നിൽ രണ്ട് പേർക്ക് സുഖമായി ഇരിക്കാം, മൂന്നാമത്തെയാൾക്ക് ഹെഡ്റൂമിൽ അൽപ്പം ഞെരുക്കം തോന്നാം. പിൻ യാത്രക്കാർക്ക് പ്രത്യേക ക്ലൈമറ്റ് സോണും രണ്ട് USB പോർട്ടുകളും ഉണ്ട്. 488 ലിറ്ററാണ് ബൂട്ട് സ്പേസ്, പവേർഡ് ടെയിൽഗേറ്റും ഫ്ലോറിനടിയിൽ സ്പേസ് സേവർ സ്പെയർ ടയറും ഉണ്ട്.

ഫീച്ചറുകളുടെ നിര
ഫീച്ചറുകളിൽ ഓഡി പിശുക്ക് കാണിച്ചിട്ടില്ല. രണ്ട് വേരിയന്‍റിലും പനോരമിക് സൺറൂഫ്, പവേർഡും ഹീറ്റഡുമായ മുൻ സീറ്റുകൾ ഡ്രൈവർ മെമ്മറിയോടെ, ത്രീ-സോൺ ക്ലൈമറ്റ് കൺട്രോൾ, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ഓട്ടോ പാർക്ക് ഫംഗ്ഷൻ എന്നിവ സ്റ്റാൻഡേർഡാണ്.Nova വേരിയന്‍റിൽഏഴ് എയർബാഗും പത്ത്സ്പീക്കർ ഓഡിയോ സിസ്റ്റവും ലഭിക്കുമ്പോൾ, ടോപ്പ്-എൻഡ് Zenith-ൽ രണ്ട്റിയർ-സൈഡ് എയർബാഗുകൾ കൂടി അധികമായി, ഹെഡ്-അപ്പ് ഡിസ്പ്ലേ, മാട്രിക്സ് ഹെഡ്‌ലാമ്പുകൾ, 12 സ്പീക്കർ Sonos പ്രീമിയം സൗണ്ട് സിസ്റ്റം എന്നിവയും ലഭിക്കും.
ചുരുക്കത്തിൽ, ഡെയ്‌ലി ഡ്രൈവിന് സ്റ്റയിലും പ്രകടനവും ആഗ്രഹിക്കുന്നവർക്ക് ഓഡി Q3 ഇപ്പോഴും ശക്തമായ ഒരു ഓപ്ഷൻ തന്നെയാണ്.

Tags : Auto AudiQ3

Recent News

Corehub Up